HOME
DETAILS
MAL
റോഡില്‍ വിള്ളല്‍ വീണത് പരിഭ്രാന്തി പരത്തി
backup
April 07 2017 | 18:04 PM
മാള: പൊയ്യ പുത്തന്‍വേലിക്കര റോഡില്‍ വിള്ളല്‍ വീണ് റോഡ് തകര്‍ന്നു. ദിവസേന നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചാരിക്കുന്ന റോഡിലാണ് വിള്ളല്‍ വണ്‍ ഗര്ത്തംരൂപപ്പെട്ടിരിക്കുന്നത്. വിള്ളലിന്റെ കാരണം കണ്ടെത്താനായിട്ടില്ല.
റോഡിനടിയില്‍ കടുത്ത മര്‍ദ്ദം കൊണ്ടാണിതെന്ന് പറയപ്പെടുന്നുണ്ട്. വാട്ടര്‍ പൈപ്പ് ലൈന്‍ പൊട്ടിയാല്‍ ഇങ്ങിനെ സംഭവിക്കാറുണ്ട്. ഇവിടെ വാട്ടര്‍ പൈപ്പുകള്‍ പൊട്ടിയ ലക്ഷണങ്ങളൊന്നുമില്ല.
കനത്ത ചൂട് കാരണമാണ് ഇങ്ങിനെ സംഭവിക്കുകയെന്നും അതല്ല ഭൂകമ്പമാണ് കാരണമെന്നും സംശയിക്കപ്പെടുന്നുണ്ട്. വിള്ളല്‍ വലുതായി ഗര്‍ത്തത്തിന്റെ വ്യാപ്തി വര്‍ധിക്കുന്നതോടെ ഗതാഗതം തടസപ്പെടാനും സാധ്യതയുണ്ട്. അധികൃതര്‍ അന്വേഷണം നടത്തി റോഡ് പുനര്‍നിര്‍മാണം ഉടന്‍ നടത്തണമെന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."