ഇന്ത്യ-പാക് ആണവയുദ്ധമുണ്ടാവുമെന്നു ഭയപ്പെട്ടിരുന്നതായി ബ്രിട്ടന്
ലണ്ടന്‍: 2001 ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ ആണവയുദ്ധം ഉണ്ടാവുമെന്ന് ബ്രിട്ടന് ഭയപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരു രാജ്യങ്ങളേയും സൈനിക നടപടികളില്‍ നിന്നും പിന്തിരിപ്പിക്കാന് ബ്രിട്ടന് ശ്രമിച്ചിരുന്നതായി ബ്രിട്ടന്റെ അന്നത്തെ വിദേശകാര്യ സെക്രട്ടറി ജാക് സ്ട്രോ നല്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
2003 ല്‍ ഇറാഖ് യുദ്ധവുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മിഷനു മുന്നിലാണ് വെളിപ്പെടുത്തലുണ്ടായത്. ഈ സമയത്ത് നിലനിന്നിരുന്ന മറ്റ് വിഷയങ്ങള്‍ക്കൊപ്പമാണ് ഇന്ത്യ-പാക് വിഷയവും ജാക് പറഞ്ഞത്. പാര്‍ലമെന്റ് ആക്രമണത്തോടെ ഇന്ത്യ-പാക് ബന്ധം ഉലഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആണവയുദ്ധത്തിലേക്ക് ഇരു രാജ്യങ്ങളും നീങ്ങുമോ എന്ന് ബ്രിട്ടന് ഭയപ്പെട്ടത്.
2001 ല്‍ ന്യൂഡല്‍ഹിയില്‍ പാര്‍ലമെന്റ് ആക്രമണത്തില്‍ 9 പേര് മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."