HOME
DETAILS
MAL
ജയില്‍ വാര്‍ഡന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു
backup
February 28 2019 | 20:02 PM
ചവറ: ജയില്‍ വാര്‍ഡന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. ജയില്‍ വാര്‍ഡനെതിരേ പൊലിസ് കേസെടുത്തു. തേവലക്കര അരിനല്ലൂര്‍ ചിറാല കോട്ട് കിഴക്കതില്‍ രാധാകൃഷ്ണ പിള്ള രജനി ദമ്പതികളുടെ മകന് രഞ്ജിത്ത് (18) ആണ് മരിച്ചത്. കഴിഞ്ഞ 14നായിരുന്നു സംഭവം. കൊല്ലം ജില്ലാ ജയില്‍ വാര്ഡന് വിനീതിനെതിരേ തെക്കുംഭാഗം പൊലിസ് കേസെടുത്തു. ബന്ധുവായ പെണ്‍കുട്ടിയെ കളിയാക്കിയതിനു വീട്ടിലെത്തി ചോദ്യം ചെയ്യുന്നതിനിടെ രഞ്ജിത്തിനെ വിനീത് മുഖത്ത് അടിക്കുകയായരുന്നു. അടിയേറ്റ് അബോധവസ്ഥയില്‍ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രി ചികിത്സയില്‍ കഴിയവെ ഇന്നലെ ഉച്ചയ്ക്ക് മരിച്ചു. ചന്ദനത്തോപ്പ് ഐ.ടി.ഐയിലെ വിദ്യാര്‍ഥിയായിരുന്നു. സഹോദരന് രാഹുല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."