HOME
DETAILS

തൃശൂരിലെ സണ്‍ ആശുപത്രിയില്‍ തീപിടുത്തം ഒഴിവായത് വന്‍ദുരന്തം

  
backup
April 07 2017 | 18:04 PM

%e0%b4%a4%e0%b5%83%e0%b4%b6%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf

തൃശൂര്‍: നഗരത്തിലെ സണ്‍ മെഡിക്കല്‍ ആന്റ് റിസര്‍ച്ച് സെന്ററില്‍ തീപിടുത്തം. ഇ വേസ്റ്റ് സൂക്ഷിക്കുന്ന മുറിയില്‍ നിന്നാണ് വ്യാഴാഴ്ച അര്‍ധരാത്രിയില്‍ തീ പടര്‍ന്നത്. അതീവ ഗുരുതര നിലയിലുള്ളവരെയടക്കം മുഴുവന്‍ രോഗികളെയും ആശുപത്രിയില്‍ നിന്ന് മാറ്റിയതോടെ വന്‍ദുരന്തം ഒഴിവായി.
ഹാര്‍ട്ട് ആശുപത്രി എന്നറിയപ്പെടുന്ന തൃശൂര്‍ നഗരത്തിലെ സണ്‍ മെഡിക്കല്‍ ആന്റ് റിസര്‍ച്ച് സെന്ററിലാണ് അര്‍ധരാത്രി ഒരു മണിയോടെ തീപിടിച്ചത്. ഉപയോഗശൂന്യമായ കംപ്യൂട്ടറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും സൂക്ഷിക്കുന്ന ഒന്നാം നിലയിലെ മുറിയിലാണ് തീകണ്ടത്. മുറികളിലേക്കും വാര്‍ഡുകളിലേക്കും പുക പടര്‍ന്നതോടെ രോഗികള്‍ പരിഭ്രാന്തരായി. ഉടന്‍ തന്നെ പൊലിസും ഫയര്‍ഫോഴ്‌സുമെത്തി അത്യാസന്ന നിലയില്‍ വെന്റിലേറ്ററില്‍ കിടന്നവരെയടക്കം നൂറ്റിമുപ്പതോളം രോഗികളെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ജില്ലയിലെ വിവിധ യൂനിറ്റുകളില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തി തീയും പുകയും നീയന്ത്രണവിധേയമാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപടരാന്‍ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തലെങ്കിലും പൊലിസ് അന്വേഷണം ആരംഭിച്ചു. നഴ്‌സുമാരും പൊതുപ്രവര്‍ത്തകരടക്കമുള്ളവരും ചേര്‍ന്ന് പുലര്‍ച്ചെ നാല് മണിയോടെ അവസാനരോഗിയെയും ആശുപത്രിയില്‍ നിന്ന് മാറ്റിയതോടെ ആശങ്ക പൂര്‍ണമായും ഒഴിഞ്ഞു.
ആശുപത്രി കെട്ടിടത്തിലെ തീ അണയ്ക്കാന്‍ രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത് രണ്ട് മണിക്കൂര്‍ കൊണ്ട്. ഐ.ജി എം.ആര്‍ അജിത് കുമാര്‍, കമ്മീഷണര്‍ ടി.നാരായാണന്‍, അസിസ്റ്റന്റ് കമ്മീഷണര്‍ പി.വാഹിദ്, സി.ഐമാരായ കെ.സി സേതു, വി.കെ രാജു എന്നിവരുടെ നേതൃത്വത്തില്‍ നൂറ്റിയന്‍പതോളം പൊലിസുകാരും തൃശൂര്‍ ഫയര്‍ സ്‌റ്റേഷന്‍ ഓഫിസര്‍ എ.എല്‍ ലാസര്‍, അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫിസര്‍ അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ തൃശൂര്‍, പുതുക്കാട്, ഗുരുവായൂര്‍, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ നിന്നുള്ള എഴുപതോളം അഗ്നിശമന സേനാഗംങ്ങളും നഗരത്തിലെ വിവിധ ആശുപത്രികളില്‍ നിന്നുള്ള ഇരുപതോളം സ്വകാര്യ ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തനത്തിന് പങ്കുകാരായി. കെട്ടിടത്തില്‍ കുടുങ്ങിയവരെ റാഡര്‍ ഉപയോഗിച്ചും റോപ്പുപയോഗിച്ചും അഗ്നിശമന സേനാംഗങ്ങല്‍ പുറത്തിറക്കി. മേയര്‍ അജിത ജയരാജന്‍, ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി, കൗണ്‍സിലര്‍മാരായ ജോണ്‍ ഡാനിയേല്‍, വിന്‍ഷി അരുണ്‍കുമാര്‍, ജേക്കബ് പുലിക്കോട്ടില്‍, കുട്ടി റാഫി, വി.രാവുണി, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം യു.പി ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും നഗരത്തിലെ മാര്‍ക്കറ്റിലുള്ള ചുമട്ടു തൊഴിലാളികളും രണ്ട് മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാമി തിരോധാനക്കേസില്‍ പി.വി അന്‍വര്‍ ഇന്ന് കോഴിക്കോട്ടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും 

Kerala
  •  2 months ago
No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago