HOME
DETAILS

പ്രതിഷേധത്തെ മറികടക്കാന്‍ ഓര്‍ഡിനന്‍സിനാവുമോ?

  
backup
April 30 2020 | 00:04 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%ae%e0%b4%b1%e0%b4%bf%e0%b4%95%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8

 


കൊവിഡ് പ്രതിസന്ധിയുടെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ഒരു മാസത്തെ ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത് മറ്റൊരു ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. ആറു ദിവസത്തെ ശമ്പളം വീതം അഞ്ചു മാസം പിടിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഇതിനുള്ള ഉത്തരവിന്റെ കോപ്പി അധ്യാപകരിലെ ഒരു വിഭാഗം കത്തിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് അധ്യാപകര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമെതിരേ വ്യാപക പ്രതിഷേധങ്ങളാണുയര്‍ന്നത്. ജോലി ചെയ്യാതെ വീട്ടിലിരിക്കുമ്പോഴും ശമ്പളത്തിനു യാതൊരു മുടക്കവും വരാത്ത അധ്യാപകര്‍ക്കെന്താ കൂലിയും വേലയുമില്ലാതെ കഷ്ടപ്പെടുന്ന സഹജീവികളെ അല്‍പമെങ്കിലും സഹായിച്ചുകൂടെ എന്ന രീതിയിലായിരുന്നു പ്രചാരണം. സമൂഹമാധ്യമങ്ങളില്‍ അധ്യാപകര്‍ക്കെതിരേ വന്‍തോതിലുള്ള പ്രചാരണങ്ങളാണ് അരങ്ങേറിയത്. സര്‍ക്കാര്‍ ഇത്തരം പ്രചാരണങ്ങളെ നിശ്ശബ്ദം സ്വാഗതം ചെയ്യുകയുമുണ്ടായി. പൊതുവികാരം സര്‍ക്കാരിനനുകൂലമായി മാറുന്നതാണ് സര്‍ക്കാരിനെ സന്തോഷിപ്പിച്ചത്.


എന്നാല്‍ ശമ്പളം പിടിക്കാന്‍ ഉത്തരവിറക്കിയപ്പോള്‍ അതിന്റെ നിയമസാധുത സര്‍ക്കാര്‍ പരിശോധിച്ചില്ല. ഈ തുമ്പില്‍ പിടിച്ചാണ് വിവിധ സംഘടനകള്‍ ഹൈക്കോടതിയില്‍ ഹരജികള്‍ സമര്‍പ്പിച്ചത്. സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്യുകയുമുണ്ടായി. ശമ്പളം ഔദാര്യമല്ല ജീവനക്കാരുടെ അവകാശമാണെന്നു പറഞ്ഞുകൊണ്ടാണ് കോടതി സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്തത്. പ്രഥമദൃഷ്ട്യാ സര്‍ക്കാര്‍ ഉത്തരവിനു നിയമ പിന്‍ബലമില്ലെന്ന് കോടതി നിരീക്ഷിക്കകയും ചെയ്തു.


ഇതിന്റെ അടിസ്ഥാനത്തിലും കൂടിയാവണം ശമ്പളം പിടിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടാവുക. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്. ദുരന്തനിവാരണ നിയമപ്രകാരമാണ് ഓര്‍ഡിനന്‍സ്. ഇതനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ ദുരന്തം പ്രഖ്യാപിച്ചാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും 25 ശതമാനം ശമ്പളം മാറ്റിവയ്ക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ടാകും. മാറ്റിവച്ച ശമ്പളം എപ്പോള്‍ തിരിച്ചുനല്‍കണമെന്ന് ആറു മാസത്തിനകം തീരുമാനിച്ചാലും മതി. പിടിക്കുന്ന ശമ്പളം എന്ന് തിരിച്ചുനല്‍കുമെന്ന് നേരത്തെ പുറപ്പെടുവിച്ച ഉത്തരവിലും പറഞ്ഞിരുന്നില്ല. ഓര്‍ഡിനന്‍സിലും അതു വ്യക്തമാക്കുന്നില്ല.
ഹൈക്കോടതി ഉത്തരവ് മറികടക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് വലിയൊരു രാഷ്ട്രീയ പോരാട്ടത്തിനായിരിക്കും വഴിയൊരുക്കുക. സര്‍ക്കാരിന്റെ മുഴുവന്‍ ശ്രദ്ധയും കൊവിഡിനെതിരായ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുമ്പോള്‍ ശമ്പളം ബലമായി പിടിച്ചെടുക്കാന്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സര്‍ക്കാരിനെതിരേയുള്ള രാഷ്ട്രീയ യുദ്ധത്തിന് ആയുധമായിമാറും.


ഇതെല്ലാം സംഭവിച്ചത് സര്‍ക്കാരിന്റെ പിടിപ്പുകേടു മൂലമാണ്. രണ്ടു രീതിയില്‍ ആദ്യമേ സര്‍ക്കാരിന് ഈ വിഷയത്തെ സമീപിച്ച് തീരുമാനമെടുക്കാമായിരുന്നു. അതില്‍ ഒന്നാമത്തേത് സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും എല്ലാ സംഘടനകളെയും വിളിച്ചുകൂട്ടി അവരുടെയും കൂടി സമ്മതത്തോടെ തീരുമാനമെടുക്കലാണ്. നിയമപരമായി തീരുമാനമെടുക്കലാണ് മറ്റൊന്ന്. ഉത്തരവിനു സ്റ്റേ വന്നപ്പോഴാണ് സര്‍ക്കാരിപ്പോള്‍ നിയമപരമായ മാര്‍ഗത്തിലൂടെ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഓര്‍ഡിനന്‍സിനെതിരേ ആരെങ്കിലും കോടതിയില്‍ പോകുമോ എന്നും ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടുമോ എന്നുമെല്ലാം ഇനി കണ്ടറിയേണ്ട കാര്യങ്ങളാണ്.


ഇതിനൊന്നും ഇടനല്‍കാതെ ധാര്‍ഷ്ട്യത്തിന്റെയും ഏകാധിപത്യത്തിന്റെയും ഭാഷ ഒഴിവാക്കി സര്‍ക്കാര്‍ ജീവനക്കാരെയും അധ്യാപകരെയും വിശ്വാസത്തിലെടുത്ത് അവരുമായി ചര്‍ച്ച ചെയ്ത് സമവായത്തിലൂടെ തീരുമാനത്തിലെത്താമായിരുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിച്ചുവയ്ക്കുന്നതിനെതിരേ സി.പി.എം അനുകൂല സംഘടനകളാണ് പ്രതിഷേധവുമായി അവിടെ രംഗത്തിറങ്ങിയിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തും ഈ വിഷയത്തിലുള്ള സര്‍ക്കാരിന്റെ ആത്മാര്‍ഥതയില്‍ സംശയം ജനിപ്പിക്കുന്നതാണ്. രമണ്‍ ശ്രീവാസ്തവയെപ്പോലുള്ള, സര്‍ക്കാരിന് ഒരു ഗുണവും ചെയ്യാത്ത ഉപദേശകക്കൂട്ടത്തെയും കാബിനറ്റ് റാങ്കോടെ ശമ്പളവും മറ്റാനുകൂല്യങ്ങളും പറ്റുന്ന കമ്മിഷന്‍ ചെയര്‍മാന്‍മാരെയും പുതിയ സാഹചര്യത്തിലെങ്കിലും ഒഴിവാക്കിക്കൂടേ? പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികളായ സി.പി.എം പ്രവര്‍ത്തകര്‍ക്കു വേണ്ടി വാദിക്കാന്‍ വരുന്ന അഭിഭാഷകര്‍ക്ക് സര്‍ക്കാര്‍ ഫീസ് നല്‍കിക്കൊണ്ടിരിക്കുന്നതും സര്‍ക്കാരിനെതിരേ വലിയ വിമര്‍ശനത്തിന് കാരണമാകുന്നുണ്ട്.


അതിനാല്‍ തന്നെ കൊവിഡിന്റെ പേരുപറഞ്ഞ് ശമ്പളം പിടിക്കാന്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനം സത്യസന്ധമാണെന്നു പൊതുസമൂഹത്തെ ബോധപ്പെടുത്തേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ഓര്‍ഡിനന്‍സ് ഇറക്കുന്നതിലൂടെ ശമ്പളം പിടിക്കുന്നിനു നിയമസാധുത ലഭിക്കുമെങ്കിലും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്തുവരുന്നൊരു സാഹചര്യത്തില്‍ വലിയതോതിലുള്ള നിയമ പോരാട്ടത്തിനും രാഷ്ട്രീയ പോരാട്ടത്തിനുമായിരിക്കും ഓര്‍ഡിനന്‍സ് വഴിയൊരുക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആര്‍.എസ്.എസ്- എ.ഡി.ജി.പി അജിത് കുമാര്‍ കൂടിക്കാഴ്ച്ചയുടെ കാരണം അവ്യക്തം'; ഡി.ജി.പിയുടെ റിപ്പോര്‍ട്ട് സഭയില്‍

Kerala
  •  2 months ago
No Image

ഹരിയാന നിയമ സഭാ തെരഞ്ഞെടുപ്പ്: പോസ്റ്റല്‍ വോട്ടില്‍ പകുതിയും കോണ്‍ഗ്രസിന്; ബി.ജെ.പിക്ക് 35% മാത്രം

National
  •  2 months ago
No Image

'ഞാന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷി'; തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് ജയസൂര്യ

Kerala
  •  2 months ago
No Image

'വംശഹത്യക്ക് ഫണ്ട് ചെയ്യുന്നത് അവസാനിപ്പിക്കുക, ഗസ്സയെ ജീവിക്കാന്‍ അനുവദിക്കുക'  ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് മുന്നില്‍ പ്രതിഷേധം, 200 പേര്‍ അറസ്റ്റില്‍ 

International
  •  2 months ago
No Image

നാട്ടിലേക്ക് ട്രാന്‍ഫര്‍ നവീന്‍ബാബു ചോദിച്ചു വാങ്ങിയത്, ഭാര്യയും മക്കളും റെയില്‍വേ സ്‌റ്റേഷനിലെത്തി; എത്തിയത് മരണവാര്‍ത്ത

Kerala
  •  2 months ago
No Image

'സത്യസന്ധത വേണം, എന്‍.ഒ.സി എങ്ങനെ കിട്ടിയെന്ന് എനിക്കറിയാം'; എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി.പി ദിവ്യ പറഞ്ഞത്

Kerala
  •  2 months ago
No Image

കെനിയന്‍ സര്‍ക്കാറിന് അദാനിയെ പരിചയപ്പെടുത്തിയത് മോദിയെന്ന വെളിപെടുത്തലുമായി മുന്‍ പ്രധാനമന്ത്രി ഒഡിംഗയുടെ വീഡിയോ; ആയുധമാക്കി കോണ്‍ഗ്രസ് 

International
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് തുടരും; നിലപാട് തിരുത്തി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയി; നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസ്, അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 months ago
No Image

ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും

National
  •  2 months ago