എയര്‍ ഹോണുകള്ക്കെതിരേ മിന്നല്‍ പരിശോധന നടത്തി
കോഴിക്കോട്: തീവ്ര ശബ്ദ മലിനീകരണം ഉണ്ടാക്കുന്ന തരത്തില്‍ സ്വകാര്യ ബസുകളില്‍ അനധികൃതമായി ഘടിപ്പിച്ചിരിക്കുന്ന എയര്‍ ഹോണുകള്ക്കെതിരേ പൊലിസ്മോട്ടോര് വാഹന വകുപ്പ് എന്നിവയുടെ സംയുക്ത നേതൃത്വത്തില്‍ നഗരത്തിലെ ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് മിന്നല്‍ പരിശോധന നടത്തി. മൊഫ്യൂസില്‍, പാളയം എന്നീ ബസ് സ്റ്റാന്‍ഡുകളിലായി നടത്തിയ പരിശോധനയില്‍ 121 സ്വകാര്യ ബസുകള്‍ പരിശോധിക്കുകയും 39 വാഹനങ്ങളില്‍ നിന്ന് എയര്‍ ഹോണ്‍ അഴിച്ച് മാറ്റിക്കുകയും 24 ബസുകള്‍ക്കെതിരേ കേസ് എടുക്കുകയും ചെയ്തു.
എയര്‍ ഹോണ്‍ നീക്കം ചെയ്ത് വാഹനം വീണ്ടും ഹാജരാക്കുവാന്‍ നിര്‍ദേശിച്ച് നോട്ടിസ് നല്കി. പരിശോധനയ്ക്ക് ട്രാഫിക്ക് അസിസ്റ്റന്റ് കമ്മിഷണര്‍ രാജു, മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം ആര്.ടി.ഒപി.എം ഷബീര്‍ എന്നിവര്‍ നേതൃത്വം നല്കി.
പരിശോധനയില്‍ വടകര എന്‍ഫോഴ്സ്മെന്റ് എം.വി.ഐമാരായ രാജേഷ്, അജില്‍കുമാര്‍ എന്നിവരും സേഫ് കേരള പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നിയമനം ലഭിച്ച എം.വി.ഐമാരായ സനല്‍ മണപ്പള്ളീ, അജിത്കുമാര്‍, കെ.വി ജയന്, പി. രണ്‍ദീപ് എന്നിവരെ കൂടാതെ പുതിയതായി നിയമനം ലഭിച്ച 11 എ.എം.വി.ഐമാരും പങ്കെടുത്തു. ഇത്തരം മിന്നല്‍ നടപടികള്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഇനിയും നടത്തുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."