ലോകാരോഗ്യദിനാചരണം
തിരുവനന്തപുരം: ലോകാരോഗ്യ ദിനമായ ഇന്നലെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തിരുവനന്തപുരം, കെ.ജി.എം.ഒ.എ. തിരുവനന്തപുരം, ഇന്ത്യന്‍ സൈക്യാട്രി സൊസൈറ്റി കേരള ഘടകം എന്നിയുമായി ചേര്‍ന്ന് തിരുവനന്തപുരത്ത് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ലോകാരോഗ്യ സംഘടനയുടെ ഇത്തവണത്തെ ഇതിവൃത്തമായ 'വിഷാദ രോഗം നമുക്ക് സംസാരിക്കാം' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി അവബോധ പരിപാടികള്‍ സംഘടിപ്പിച്ചത്.
കവടിയാര്‍ മുതല്‍ കനകക്കുന്ന് വരെയുള്ള വാക്കത്തോണില്‍ നൂറുകണക്കിനു പേര്‍ പങ്കെടുത്തു. കനകക്കുന്നില്‍ നിന്നാരംഭിച്ച വാഹന പ്രചാരണ ജാഥ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഐ.എം.എ. തിരുവനന്തപുരം പ്രസിഡന്റ് ഡോ. ജോണ്‍ പണിക്കര്‍, സെക്രട്ടറി ഡോ. ജി.എസ്. വിജയകൃഷ്ണന്‍, ഇന്ത്യന്‍ സൈക്യാട്രി സൊസൈറ്റി കേരള ഘടകം ട്രെഷറര്‍ ഡോ. മോഹന്‍ റോയ്, കെ.ജി.എം.ഒ.എ. തിരുവനന്തപുരം സെക്രട്ടറി ഡോ. ഡി. ശ്രീകാന്ത് എന്നിവര്‍ പങ്കെടുത്തു.
തുടര്‍ന്ന് പാളയം, സ്റ്റാച്യു, തമ്പാനൂര്‍, തൈക്കാട്, ചാല, കിഴക്കേക്കോട്ട, പേട്ട, മെഡിക്കല്‍ കോളേജ്, മ്യൂസിയം എന്നിവിടങ്ങളില്‍ തെരുവു നാടകം അവതരിപ്പിച്ചു. വൈകുന്നേരം മ്യൂസിയം റേഡിയോ പാര്‍ക്കില്‍ നടന്ന വിഷാദ രോഗവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ വിദഗ്ധര്‍ പങ്കെടുത്തു. വിഷാദ രോഗത്തെപ്പറ്റി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഐ.എം.എ തിരുവനന്തപുരം പ്രസിഡന്റ് ഡോ. ജോണ്‍ പണിക്കര്‍, സെക്രട്ടറി ഡോ. ജി.എസ്. വിജയകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.
ആറ്റിങ്ങല്‍ :കടുവയില്‍ തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലെ ആരോഗ്യ മേഖലാ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ലോകാരോഗ്യ ദിനം ആചരിച്ചു. കെ.ടി.സി.ടി ചെയര്‍മാന്‍ പി.ജെ നഹാസ് ഉദ്ഘാടനം ചെയ്തു. ആശുപത്രിചെയര്‍മാന്‍ എ. നഹാസ്, ഡോ. ജിന്‍സി ജലീല്‍, പി.ആര്‍.ഒ ഷെമീന, ജി.എസ് ഗോപന്‍, ഷൈലാബുദ്ദീന്‍, ഷബാന, റിന്‍സാബീഗം, സഫീലാബീഗം തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."