HOME
DETAILS
MAL
സര്‍ക്കാര്‍ നടപടി ധിക്കാരം: കെ.എസ്.ടി.യു
backup
April 30 2020 | 02:04 AM
കണ്ണൂര്‍: ഓര്‍ഡിനന്‍സിന് അംഗീകാരം നല്കിയ സര്‍ക്കാര്‍ നടപടി ധിക്കാരപരമാണെന്നു കേരളാ സ്റ്റേറ്റ് ടീച്ചേഴ്സ് യൂനിയന്‍ സംസ്ഥാന കമ്മിറ്റി.
വിധിക്കെതിരേ അപ്പീല്‍ നല്കിയാല് വീണ്ടും തിരിച്ചടിയാവുമെന്നു മനസിലാക്കിയാണു നിയമ നിര്‍മാണത്തിലൂടെ ശമ്പളം പിടിച്ചുവയ്ക്കുന്നത്. ദുരന്തനിവാരണ നിയമത്തിന്റെ ഭാഗമാക്കി 25 ശതമാനം വരെ ശമ്പളം സര്‍ക്കാരിനു പിടിച്ചുവയ്ക്കാന്‍ അധികാരം നല്‍കിയിരിക്കുകയാണ്. ജീവനക്കാര്‍ക്കു നേരെ ആവശ്യം വന്നാല്‍ പ്രയോഗിക്കാവുന്ന ആയുധമാവുകയാണ് ഈ നിയമം. ഇത്തരമൊരു നീക്കം സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണ്. ഈ കരിനിയമത്തോടു തങ്ങളുടെ നിലപാടെന്തെന്ന് ഇടതുസംഘടനകള്‍ വ്യക്തമാക്കണമെന്നു കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അബ്ദുല്ല വാവൂര്, ജനറല്‍സെക്രട്ടറി കരീം പടുകുണ്ടില്‍, ട്രഷറര്‍ ബഷീര്‍ ചെറിയാണ്ടി എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."