കനത്ത സുരക്ഷയില്‍ സഊദിയില്‍ ചെറിയ പെരുന്നാള്‍ ആഘോഷം; തീവ്രവാദത്തെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടുമെന്ന് സല്മാന് രാജാവ്
ദമ്മാം: കനത്ത സുരക്ഷാവലയത്തില്‍ സഊദിയില്‍ ചെറിയ പെരുന്നാള്‍ ആഘോഷം വിപുലമായി നടന്നു. നോമ്പ് അവസാന ദിനങ്ങളില്‍ നടന്ന സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ സംവിധാനമാണ് രാജ്യത്ത് ഒരുക്കിയിരുന്നത്. തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ രാജ്യത്തെ ഇമാമുമാര്‍ കനത്ത താക്കീതാണ് നല്‍കിയത്.
സഊദി ഭരണാധികാരി സല്മാന് ഇബ്നു അബ്ദുല്‍ അസീസും തീവ്രവാദത്തിനെതിരെ പെരുന്നാള്‍ സന്ദേശത്തില്‍ മുന്നറിയിപ്പു നല്കി. യുവാക്കളെ മതത്തിന്റെ പേരില്‍ ഭീകരതയിലേക്ക് പ്രേരിപ്പിക്കുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പുമായാണ് സല്മാന് രാജാവ് പെരുന്നാള്‍ സന്ദേശം നല്‍കിയത്. രാജ്യത്തിന്റെ സമ്പത്തായ യുവാക്കളില്‍ തീവ്രവാദ ചിന്തകള്‍ കുത്തിവച്ച് വഴിതിരിച്ചു വിടുന്നവരെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുമെന്ന് രാജാവ് മുന്നറിയിപ്പു നല്കി.
മുസ്ലിം ഐക്യത്തിനു കര്‍മരംഗത്തിറങ്ങാന്‍ എല്ലാവരും തുല്യമായ തീവ്രശ്രമം നടത്തണം.ലോകത്തെ മുഴുവന്‍ മുസ്ലിംകള്ക്കും രാജാവ് പെരുന്നാള്‍ സുദിനത്തില്‍ ആശംസ നേര്‍ന്നു.
ലോക മുസ്ലിംകളുടെ സിരാകേന്ദ്രങ്ങളായ മക്കയിലെ മസ്ജിദുല്‍ ഹറമില്‍ നടന്ന പെരുന്നാള്‍ നിസ്കാരത്തിന് ഇമാം ശൈഖ് സാലിഹ് അല്‍ ഹുമൈദും മദീനയിലെ മസ്ജിദുന്നബവിയില്‍ ഇമാം ശൈഖ് ഹുദൈഫിയും നേതൃത്വം നല്കി. വളര്‍ന്നുവരുന്ന തീവ്രവാദ ചിന്തകളെ നേരിടാന്‍ സമൂഹം ഒന്നിക്കണമെന്നും ലോകത്തിന് ഭീഷണിയായി മാറിയ തീവ്രവാദ ശക്തികളെ ഒറ്റപ്പെടുത്തണമെന്നും മക്ക ഇമാം ഉദ്ബോധിപ്പിച്ചു. തീവ്രവാദ ചിന്തകളെയും പ്രവര്‍ത്തനങ്ങനെയും ഐക്യത്തോടെ ഒറ്റക്കെട്ടായി നേരിടണമെന്ന് വിവിധ പള്ളികളിലെ ഇമാമുമാര്‍ പ്രസംഗത്തില്‍ ഉദ്ബോധിപ്പിച്ചു. വിശുദ്ധ റമദാന്റെ അവസാന ദിനങ്ങളില്‍ മദീനയില്‍ നടന്ന ചാവേര്‍ ആക്രമണങ്ങളെ അപലപിച്ച ഇമാമുമാര്‍ ഇത്തരം നീചകൃത്യത്തിനെതിനെതിരേ വളരെ ശക്തമായാണ് പൊട്ടിത്തെറിച്ചത്. ഭരണാധികാരി സല്മാന് രാജാവ് അടക്കമുള്ള പ്രമുഖര്‍ മക്കയില്‍ നടന്ന പെരുന്നാള്‍ നിസ്കാരത്തില്‍ പങ്കെടുത്തു.
പെരുന്നാള്‍ നിസ്കാര ശേഷം വിവിധ സംഘടനകള്‍ വിരുന്നും സംഘടിപ്പിച്ചിരുന്നു. പെരുന്നാളില്‍ ഒത്തുചേര്‍ന്ന വിശ്വാസികള്‍ സാഹോദര്യത്തിന്റെയും സന്തോഷ, സമൃധിയുടെയും ആശംസകള്‍ നേര്‍ന്നുകൊണ്ടും തക്ബീര്‍ മുഴക്കിക്കൊണ്ടും പരസ്പരം ആശ്ലേഷിച്ച് ആശംസകള്‍ കൈമാറുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."