പൊതുജനാരോഗ്യം: പരിസര ശുചീകരണം ശീലമാക്കി പ്രവാസി
കോട്ടക്കല്‍: പാതയോരങ്ങളിലെ കുറ്റിക്കാടുകളും പരിസരവും വൃത്തിയാക്കി പ്രവാസിയായ പാലത്തറയിലെ മങ്ങാടന്‍ ഹൈദ്രോസ്. കൈക്കോട്ടും അരിവാകത്തിയുമായി ദേശീയപാതയുടെ ഇരുവശവും നിറഞ്ഞുനില്‍ക്കുന്ന പൊന്തക്കാടുകളും മാലിന്യങ്ങളും നീക്കം ചെയ്തു പരിസരം വൃത്തിയാക്കുന്നതിന് പുലര്‍ച്ചെ പുറത്തിറങ്ങും ഈ അന്‍പത്തൊന്‍പതുകാരന്‍.
റോഡിലേക്ക് മാലിന്യങ്ങള്‍ തള്ളി പരിസരം മലിനമായി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് റോഡിന്റെ ഇരുവശത്തെ കാടുകളും മാലിന്യങ്ങളും നീക്കം ചെയ്യാന്‍ തീരുമാനിച്ചത്.
പുലര്‍ച്ചെ പരിസരശുചീകരണത്തിനായി ഇറങ്ങിയാല്‍ രാവിലെ എട്ടരയോടെ സേവന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചാണ് മറ്റു സ്വന്തം കാര്യങ്ങലിലേക്ക് തിരിയുന്നത്. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന ഹൈദ്രോസ് ലീവിന് നാട്ടിലെത്തിയാല്‍ അവധി തീരുന്നതു വരെ നാടും പരിസരവും യാതൊരു പ്രതിഫലവും സ്വീകരിക്കാതെ വൃത്തിയാക്കും. റോഡുകളുടെ ഇരുവശവും വൃത്തിയാക്കുന്നതോടൊപ്പം ഇനി മുതല്‍ കോട്ടക്കല്‍ നഗരസഭ കോട്ടക്കുളം വാര്‍ഡിലെ പാലത്തറ അങ്കണവാടിയും നഗരസഭാ കുളവും പരിസരവും വൃത്തിയാക്കുന്നതിന് ദത്തെടുത്തിട്ടുണ്ട്. സ്വതന്ത്ര സമര സേനാനിയായിരുന്ന പാലത്തറയിലെ മങ്ങാടന്‍ അബ്ദുല്ലകുട്ടി ഹാജിയുടെ ഏഴാമത്തെ മകനാണ് ഹൈദ്രോസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."