എസ്.പി.സി സംവിധാനം കൂടുതല്‍ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കും: മന്ത്രി ടി.പി രാമകൃഷ്ണന്‍
മുക്കം: സ്റ്റുഡന്‍സ് പൊലിസ് സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും കൂടുതല്‍ സ്‌കൂളുകളില്‍ പദ്ധതി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നതായും തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍.
കൊടിയത്തൂര്‍ പി.ടി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ആറ് സ്‌കൂളുകളുടെ പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാംപസുകള്‍ ലഹരി മുക്തമാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികള്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല അധ്യക്ഷനായി. ചടങ്ങില്‍ വിവിധ സ്‌കൂളുകളില്‍ നിന്ന് വിരമിക്കുന്ന അധ്യാപക, അനധ്യാപക ജീവനക്കാര്‍ക്ക് ഉപഹാരം നല്‍കി. റൂറല്‍ ജില്ലാ പൊലിസ് മേധാവി യു. അബ്ദുല്‍ കരീം, ജില്ലാ നോഡല്‍ ഓഫിസര്‍ കെ. അശ്വകുമാര്‍, പൊലിസ് ഉദ്യോഗസ്ഥരായ പൃഥ്വിരാജ്, ചന്ദ്രമോഹന്‍, അഗസ്ത്യന്‍, അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി അബ്ദുറഹിമാന്‍, കെ. ചന്ദ്രന്‍, എം.ടി അഷ്‌റഫ്, സി.പി ചെറിയ മുഹമ്മദ്, പി.കെ കമറുദ്ദീന്‍, സി.പി.എ അസീസ്, പി.ജെ കുര്യന്‍, എം.എ അബ്ദുറഹിമാന്‍, നാസര്‍ കൊളായി, റസാഖ് കൊടിയത്തൂര്‍, ഗിരീഷ് കാരകുറ്റി, കെ.ടി മന്‍സൂര്‍, എം.എ അബ്ദുല്‍ അസീസ്, ആരിഫ്, കണ്ണാട്ടില്‍ അബ്ദുസ്സമദ്, കെ. മറിയുമ്മ കുട്ടി, ഇ.ടി മജീദ്, എ.പി മുജീബ്, സി. മഹ്ജൂര്‍, ജി. സുധീഷ്, ഇ.കെ ബഷീര്‍, പ്രധാനധ്യാപകരായ കെ.പി സവിത, ഉഷ പഴവീട്, തോമസ് മാത്യു, അബ്ദുല്‍ ലത്തീഫ്, കമ്മ്യൂനിറ്റി പൊലിസ് ഓഫിസര്‍മാരായ യു.പി ഹാത്തിക, പി.കെ അബ്ദുസ്സലാം, പി. പ്രസീന, യു.പി അബ്ദുല്‍ നാസര്‍, ബിന്ദുമോള്‍ തോമസ്, എം. അബ്ദു റസാഖ്, സാജിത, കെ.പി ഇസ്ഹാഖ്, സി. ഷബീര്‍, പി.പി ഷഹര്‍ബാന്‍, ജി. സുധീര്‍, സി.പി.ഒ സലീം കൊളായി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."