HOME
DETAILS

സുസ്ഥിര വികസനത്തിന് സര്‍ക്കാര്‍ നടപ്പാക്കുന്നത് സമഗ്ര പദ്ധതികള്‍: മന്ത്രി

  
backup
March 01 2019 | 05:03 AM

%e0%b4%b8%e0%b5%81%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%b0-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d

തൊടുപുഴ: സുസ്ഥിരമായ വികസനത്തിനായി വിവിധ ക്ഷേമപദ്ധതികളും സമഗ്ര പദ്ധതികളുമാണ് സര്‍ക്കാര്‍ രൂപം കൊടുത്തിട്ടുള്ളതെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. വെള്ളിയാമറ്റം പഞ്ചായത്തിലെ തടിയനാല്‍ അംബേദ്ക്കര്‍ സെറ്റില്‍മെന്റ് വികസന പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പതിനായിരം കോടി രൂപ ചിലവ് വരുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനമാണ് സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ ഇടങ്ങളില്‍ നടന്നത്. പ്രഖ്യാപനത്തില്‍ ആയിരം പദ്ധതികള്‍ ആയിരുന്നെങ്കിലും രണ്ടായിരത്തഞ്ഞൂറോളം പദ്ധതികളാണ് ഗവര്‍ണറും മുഖ്യമന്ത്രിയും, മന്ത്രിമാരും ത്രിതലപഞ്ചായത്ത് പ്രതിനിധികളുമടക്കമുള്ളവര്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ചരിത്രപരമായ കാരണങ്ങളാല്‍ വീടും സ്ഥലവും ഇല്ലാത്തവര്‍ക്കായി സര്‍ക്കാര്‍ ഇടപെട്ട് ആദ്യഘട്ടത്തില്‍ വീട് ഇല്ലാത്തവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കിയും രണ്ടാം ഘട്ടത്തില്‍ സ്ഥലവും വീടും ഇല്ലാത്തവര്‍ക്ക് ഭൂമി നല്‍കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ മേഖലയിലും മികച്ച വികസന രീതികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. നൈപുണ്യമുള്ള വിദ്യാഭ്യാസം നല്‍കി അതിനുസൃതമായ തൊഴിലും സര്‍ക്കാര്‍ നല്‍കും. ഇതിന്റെ ഭാഗമായി ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കിയവര്‍ വിദേശത്ത് ജോലിയില്‍ പ്രവേശിച്ചു. പാരമ്പര്യ കൃഷിക്ക് അനുയോജ്യമായ സഹായങ്ങള്‍ കൃഷിവകുപ്പിന്റെ സഹായത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. ആദ്യഘട്ടമായി വെള്ളിയാമറ്റം പഞ്ചായത്തില്‍ റോഡ് നവീകരണവും കുടിവെള്ള ക്ഷാമപരിഹാരവും, കമ്മ്യൂണിറ്റിഹാളിന്റെ നിര്‍മാണവും നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങില്‍ പി.ജെ ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. തടിയനാല്‍ സെറ്റില്‍മെന്റില്‍ സംസ്ഥാന നിര്‍മിതി കേന്ദ്രം മുഖേന നടപ്പിലാക്കുന്ന ഒരു കോടി രൂപയുടെ വികസന പദ്ധതിക്കാണ് തുടക്കമായത്. സംസ്ഥാന നിര്‍മിതികേന്ദ്രം റീജിയണല്‍ എഞ്ചിനീയര്‍ സിനിമോള്‍ ബി.എന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ പി.പുഗഴേന്തി, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മര്‍ട്ടില്‍ മാത്യു, ജില്ലാ പഞ്ചായത്ത് അംഗം സുനിത സി.വി, ബ്ലോക്ക് പഞ്ചായത്തംഗം എം.മോനിച്ചന്‍, പഞ്ചായത്തംഗം കെ.കെ രാഘവന്‍, സംസ്ഥാന ട്രൈബല്‍ അഡൈ്വസറി ബോര്‍ഡ് അംഗം കെ.കെ. രാഘവന്‍, കെ.എല്‍ ജോസഫ്, സി.പി ഗംഗാധരന്‍, ഊരുമൂപ്പന്‍ പി.ജി സുധാകരന്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെടിയു താത്കാലിക വിസി നിയമനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

Kerala
  •  14 days ago
No Image

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ തെരുവുനായ ആക്രമണം; പേവിഷബാധയെന്ന് സംശയം

Kerala
  •  14 days ago
No Image

കൈക്കൂലി കേസിൽ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് 7 വർഷം തടവും 1 ലക്ഷം രൂപ പിഴയും

Kerala
  •  14 days ago
No Image

ഷാഹ-ജബൽ ജെയ്‌സ് റോഡിന് സമീപം നിർമാണ പ്രവർത്തനങ്ങൾ; വാഹനം ഓടിക്കുന്നവർ ജാ​ഗ്രത പാലിക്കുക

uae
  •  14 days ago
No Image

ബാലഭാസ്‌കറിൻ്റെ ഡ്രൈവർ സ്വർണ കവർച്ച കേസിൽ പിടിയിൽ

Kerala
  •  14 days ago
No Image

സഊദിയിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാർ അറസ്‌റ്റിൽ

Saudi-arabia
  •  14 days ago
No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  14 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  14 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  14 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  14 days ago