നെട്ടൂര്‍ ചന്തപ്പാലം പുനര്‍ നിര്‍മിക്കണമെന്ന് വികസന സമിതി
മരട്:നെട്ടൂര്‍ ചന്തപ്പാലം വീതി കൂട്ടി പുനര്‍ നിര്‍മിച്ച് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പാലം വികസന സമിതി രൂപീകരിച്ചു. നെട്ടൂര്‍ ദേശീയ വായനശാല ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ വി.എ.സാദിക് അധ്യക്ഷനായി.
കെ.പി പുരുഷന്,നഗരസഭ കണ്‍സിലര്‍ ബിനു ജോസഫ്, ടി.പി ആന്റണി മാസ്റ്റര്‍ 'എന്‍.ഒ ജോര്‍ജ്ജ് ഡോ.പി.എം ഫസല്‍ , മന്‍സൂര്‍ അഹമ്മദ്, സി.ബി മഹേശന് ,എ.എ. റഷീദ്', ടി.എ .അബ്ദുള്‍ ഖാദര്‍ ,എ. എല്‍ അംബുജാക്ഷന്, എ.ആര്പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.ഭാരവാഹികളായി നഗരസഭ ചെയര്‍പേഴ്സണ്‍ ദിവ്യ അനില്‍ കുമാര്‍ , കൗണ്‍സിലര്‍മാര്‍ ബിനു ജോസഫ് ,ജമീല മുഹമ്മദ റസിഡന്റ് സ് മേഘലാ കമ്മറ്റി പ്രസിഡന്റ് മണ്‍സൂര്‍ അഹമ്മദ് (രക്ഷാധികാരികള്‍ ) വി.എ.സാദിക്(ചെയര്മാന്),എ.എല്‍.അംബുജാക്ഷന് ( വൈസ് ചെയര്മാന്), കെ .പി പുരുഷന് (ജനറല്‍ കണ്‍വീനര്‍ ), ടി.പി. ജോസഫ് (ജോ. (കണ്‍വീനര്‍), സി.വി സേവ്യര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."