വായനാ പക്ഷാചരണം നാളെ മുതല്‍; മികച്ച ഗ്രന്ഥശാലാ പ്രവര്‍ത്തകരെ ആദരിക്കും
വടക്കാഞ്ചേരി: ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വായനാപക്ഷാചരണത്തിന് നാളെ തുടക്കം കുറിക്കും. തൃശൂര്‍ മോഡല്‍ ബോയ്‌സ് സ്‌കൂളില്‍ രാവിലെ 10ന് നടക്കുന്ന ജില്ലാതല ഉദ്ഘാടനയോഗത്തില്‍ വച്ചു ജില്ലയിലെ ആറു താലൂക്കുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ടവരെയാണു ആദരിക്കുക. തൃശൂര്‍ താലൂക്കിലെ അരിമ്പൂര്‍ പഞ്ചായത്തിലെ വെളുത്തൂര്‍ ചിത്ര ലൈബ്രറി സെക്രട്ടറി ടി.വി സന്ദീപ്, തലപ്പിള്ളി താലൂക്കിലെ കുമ്പളങ്ങാട് വായനശാല സെക്രട്ടറി എം.വി സുരേഷ്, ചാവക്കാട് താലൂക്കിലെ എളവള്ളി ഗ്രാമീണ വായനശാലയിലെ ബാജി കുറുമ്പൂര്, കൊടുങ്ങല്ലൂര്‍ താലൂക്കിലെ എസ്.എന്‍ പുരം പഞ്ചായത്തിലെ മുള്ളന്‍ ബസാര്‍ അക്ഷര ഗ്രാമീണ വായനശാല പ്രസിഡന്റ്് വി.എസ് ശ്രീജിത്ത്, മുകുന്ദപരും താലൂക്കിലെ വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെ കരൂപ്പടന്ന ഗ്രാമീണവായനശാല പ്രസിഡന്റ് കെ.എ അബ്ദുല്‍ മജീദ്, ചാലക്കുടി താലൂക്കിലെ ഇണ്ണുനീലി സ്മാരകവായനശാലയിലെ സുരേഷ്‌കുമാര്‍ എന്നിവരെയാണ് ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവര്‍ത്തകരായി തെരഞ്ഞെടുത്തിരുക്കുന്നത്. ജില്ലയിലെ മികച്ച ലൈബ്രേറിയനായി എടത്തിരുത്തി ഗ്രാമപഞ്ചായത്ത് ലൈബ്രറിയനായ സി.എ ശങ്കരനേയും തെരഞ്ഞെടുത്തതായി ജില്ലാ സെക്രട്ടറി കെ.എന്‍ ഹരി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."