HOME
DETAILS
MAL
ഗവര്‍ണര്‍ ഒപ്പിട്ടു; ശമ്പളം പിടിക്കല്‍ ഓര്‍ഡിനന്‍സിന് അംഗീകാരം
backup
April 30 2020 | 06:04 AM
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഒപ്പുവച്ചു. അഞ്ചു മാസക്കാലത്തേക്ക് ആറു ദിവസത്തെ വീതം ശമ്പളം പിടിക്കാനാണ് ഓര്‍ഡിനന്‍സ്. ഡിസാസ്റ്റർ ആൻറ് പബ്ലിക് ഹെൽത്ത് എമർജൻസീസ് സ്പെഷ്യൽ പ്രൊവിഷൻ എന്ന പേരിലാണ് ഓർഡിനൻസ്.
ശമ്പളം പിടിക്കാനുള്ള ധനവകുപ്പിന്റെ ഉത്തരവിന് ഹൈക്കോടതി സ്റ്റേ വന്നതോടെയാണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. മാറ്റിവയ്ക്കുന്ന തുക എപ്പോള്‍ തിരിച്ചുകൊടുക്കണമെന്ന് ആറു മാസത്തിനകം പറഞ്ഞാല്‍ മതിയെന്ന വ്യവസ്ഥയാണ് ഓര്‍ഡിനന്‍സില്‍ പ്രധാനമായുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."