സര്‍ക്കാരിന്റേത് ജനവിരുദ്ധതയുടെ ആയിരം ദുര്‍ദിനങ്ങള്‍: മുസ്്‌ലിം ലീഗ്
കല്‍പ്പറ്റ: ഇടതു സര്‍ക്കാര്‍ കേരള ജനതക്ക് സമ്മാനിച്ചത് ജനവിരുദ്ധതയുടെ ആയിരം ദുര്‍ദിനങ്ങളാണെന്ന് കല്‍പ്പറ്റ നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ മാര്‍ച്ച് 1,2,3 തിയതികളില്‍ മുസ്‌ലിം ലീഗ് സമര ജാഥ നടത്തും. കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിവച്ച പദ്ധതികള്‍ പോലും ഇല്ലായ്മ ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്. ചികിത്സാ രംഗത്ത് ഏറെ പിന്നിലുള്ള ജില്ലയോടുള്ള സര്‍ക്കാരിന്റെ അവഗണന തുടരുകയാണ്. വയനാട് മെഡിക്കല്‍ കോളജ് ഇല്ലാത്ത റിപ്പോര്‍ട്ടിന്റെ പേര് പറഞ്ഞുകൊണ്ട് ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
50 വര്‍ഷത്തിലേറെയായി കൈവശം വച്ച് വരുന്ന ജോയിന്റ് വെരിഫിക്കേഷന്‍ അടക്കം പൂര്‍ത്തീകരിച്ച ഭൂമിയുടെ മേലുള്ള തുടര്‍നടപടികളും വൈകിപ്പിക്കുകയാണ്.
ഈ ഭൂമികളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുപോലും ഇപ്പോള്‍ നിയന്ത്രണം കൊണ്ടുവരുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. ചുരം ബദല്‍പാതകള്‍ എന്ന പേരില്‍ നിരവധി പ്രൊപ്പോസലുകള്‍ ഉണ്ടായിട്ടും അനുകൂലമായത് നടപ്പാക്കാന്‍ പോലും ബന്ധപ്പെട്ടവര്‍ ഇച്ഛാശക്തി കാണിക്കുന്നില്ലെന്നും വയനാട് റെയില്‍വേ സര്‍ക്കാര്‍ പരിഗണയില്‍ പോലും ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും ഭാരവാഹികള്‍ പറഞ്ഞു. പ്രളയത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ക്ക് കൃത്യമായി നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിലും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ മണ്ഡലം എം.എല്‍.എയും സര്‍ക്കാരും സമ്പൂര്‍ണ പരാജയമാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഇത്തരം വിഷയങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനാണ് സമരജാഥ നടത്തുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത പ്രസിഡന്റ് റസാഖ് കല്‍പ്പറ്റ, ജന.സെക്രട്ടറി ടി. ഹംസ, ട്രഷറര്‍ സലീം മേമന, വൈസ്പ്രസിഡന്റ് നീലിക്കണ്ടി സലാം, കെ.കെ ഹനീഫ, പി.പി ഷൈജല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."