ഔദ വഴി രെജിസ്റ്റർ ചെയ്ത വിദേശികൾ സഊദിയിൽ നിന്ന് മടങ്ങിത്തുടങ്ങി
ജിദ്ദ: കൊവിഡ് പശ്ചാത്തലത്തിൽ ജന്മ നട്ടിലേക്ക് മടങ്ങാൻ സാധിക്കാതെ സഊദിയിൽ കുടുങ്ങിയ വിദേശികൾക്ക് ആഭ്യന്തര മന്ത്രാലയത്തിൻ്റെ പദ്ധതിയായ ‘ഔദ’ വഴി രജിസ്റ്റർ ചെയ്തവർ മടങ്ങിത്തുടങ്ങി.
ഫൈനൽ എക്സിറ്റോ, റി എൻട്രി വിസയോ, ഏതെങ്കിലും വിസിറ്റ് വിസയോ ഉള്ള വിദേശികൾക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങുന്നതിനുള്ള നടപടിയുടെ ഭാഗമായിട്ടാണ് സഊദി ആഭ്യന്തര മന്ത്രാലയം ഈ പദ്ധതി തുടങ്ങിയത്.
ആദ്യ ഘട്ടമെന്ന നിലയിൽ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബുധനാഴ്ച സഊദി എയർലൈൻസ് വിമാനം 296 ഫിലിപൈനി യാത്രക്കാരുമായി മനിലയിലേക്ക് പുറപ്പെട്ടു.
ബന്ധപ്പെട്ട അധികാരികളുമായുള്ള സഹകരണത്തിൽ ജവാസത്ത് വിമാനത്താവളത്തിൽ എത്തുന്നവരുടെ പുറപ്പെടൽ നടപടിക്രമങ്ങൾ സുഗമമാക്കുകയും കൊറോണ വൈറസ് പടരാതിരിക്കാൻ എല്ലാ ആരോഗ്യ മുൻകരുതലുകളും നടപ്പാക്കുകയും ചെയ്തു.
ജിദ്ദ എയർപോർട്ട് വഴിയും ഔദ പദ്ധതിയിലൂടെ വിദേശികൾ മടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായെന്ന് എയർപോർട്ട് പബ്ളിക് റിലേഷൻസ് ആൻഡ്ഇ ൻഫർമേഷൻ ഡയറക്ടർ ക്യാപ്റ്റൻ ഹാമിദ് അൽ ഹാരിസിയും അറിയിച്ചു.
ഇന്ത്യയിലേക്കുള്ള വിമാന സർവീസിനു അനുമതി ലഭിക്കുന്നതോടെ താമസിയാതെ ഇന്ത്യക്കാർക്കും ഔദ പദ്ദതി വഴി മടങ്ങാൻ സാധിച്ചേക്കും. ഇന്ത്യക്കാർക്കും ഔദ വഴി രജിസ്റ്റ്രേഷൻ ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."