മുല്ലപ്പെരിയാര്‍: അന്താരാഷ്ട്ര ഏജന്‍സി പരിശോധിക്കണമെന്ന് കേരളം
തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിലവിലെ അവസ്ഥ അന്താരാഷ്ട്ര ഏജന്‍സിയെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന് തമിഴ്നാടിനോട് കേരളം ആവശ്യപ്പെട്ടു. ഇക്കാര്യം തമിഴ്നാട് സര്‍ക്കാരുമായി ആലോചിച്ച ശേഷം അറിയിക്കാമെന്ന് ഇന്നലെ മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി യോഗത്തിനെത്തിയ തമിഴ്നാട് പ്രതിനിധി അറിയിച്ചു.
ഡാമില്‍ നിന്നു വെള്ളം തുറന്നുവിടുന്നതു സംബന്ധിച്ച സ്പില്‍വേ ഷട്ടര്‍ മാന്വല്‍ നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് അംഗീകരിച്ചു. ഇതിനു രണ്ടുമാസം സമയം അനുവദിക്കണമെന്നാണ് അവരുടെ നിലപാട്. ഡാമിലെ പ്രവര്‍ത്തിക്കാത്ത ഉപകരണങ്ങള്‍ ആറുമാസത്തിനകം പ്രവര്‍ത്തനക്ഷമമാക്കും. ഒമ്പത് മഴമാപിനികള്‍ കേരളം സ്ഥാപിക്കും.
അടുത്ത ആഴ്ച മുതല്‍ ആഴ്ചയിലൊരിക്കല്‍ ഉപസമിതി അണക്കെട്ട് പരിശോധിച്ച് ജലനിരപ്പ് വിലയിരുത്തും. സെപ്തംബര്‍ രണ്ടാംവാരം ഉന്നതാധികാര സമിതി വീണ്ടും ഡാം പരിശോധിക്കും. അണക്കെട്ടിന്റെ അറ്റകുറ്റപ്പണികള്‍ക്കായി സാധനങ്ങള്‍ കൊണ്ടു പോകുന്നത് സുരക്ഷാ ചുമതലയുള്ള കേരളത്തിനെ അറിയിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. കഴിഞ്ഞ മഴക്കാലത്ത് സ്പില്‍വേ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നത് യോഗത്തില്‍ ചര്‍ച്ചയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."