എരുമേലിയില്‍ മതവിജ്ഞാന സദസ് ഇന്നു മുതല്‍
എരുമേലി: മഹല്ലാ മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്നു മുതല്‍ 12ാം തീയതി വരെ ജമാ അത്ത് സ്റ്റേഡിയത്തില്‍ വെച്ച് മതവിജ്ഞാന സദസ്സ് നടത്തും. വിശുദ്ധ റമദാന്‍ മാസത്തെ വരവേല്‍ക്കുന്നതിന്റെ മുന്നോടിയായിട്ടാണ് മതവിജ്ഞാന സദസ്സ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ഇന്നു വൈകുന്നേരം 7.30 ന് എരുമേലി നൈാര്‍ ജുംഅ മസ്ജിദ് ചീഫ് ഇമാം ഹാജി ടി.എസ്.അബ്ദുല്‍ കരീം മൗലവി എം.എഫ്.ബി മതവിജ്ഞാന സദസ്സ് ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡന്റ് പി.എ.ഇര്‍ഷാദ് അദ്ധ്യക്ഷത വഹിയ്ക്കും. അല്‍ ഹാഫിസ് കാഞ്ഞാര്‍ അഹമ്മദ് കബീര്‍ ബാഖവി പ്രഭാഷണം നടത്തും. തുടര്‍ന്ന് 12ാം തീയതി വരെ എല്ലാ ദിവസങ്ങളിലും വൈകുന്നേരം 8.30 മുല്‍ പ്രഭാഷണ പരമ്പര നടക്കും. ഞായറാഴ്ച ബന്ധങ്ങള്‍ ബാധ്യതകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി കുമ്മനം നിസാമുദീന്‍ അസ്ഹരി ,തിങ്കളാഴ്ച ബീവി ആയിഷാ സത്യവിശ്വാസികളുടെ മാതാവ് എന്ന വിഷയമവതരിപ്പിച്ചു കൊണ്ട് എ.എം.നൗഷാദ് ബാഖവി ചിറയിന്‍കീഴ്, ചൊവ്വാഴ്ച വിലസുന്ന മക്കളും വിലപിക്കുന്ന മാതാപിതാക്കളും എന്ന വിഷയം പ്രതിപാദിച്ച് അല്‍ ഹാഫിസ് സിറാജുദീന്‍ അല്‍ ഖാസിമി, പത്തനാപുരം , ബുധനാഴ്ച റൂഹിന്റെ വിലാപങ്ങള്‍ എന്ന വിഷയത്തില്‍ അല്‍ ഹാഫിസ് ഇ.പി.അബൂബക്കര്‍ ഖാസിമി, പത്തനാപുരം എന്നീ പ്രശസ്തരും പ്രഗത്ഭരുമായ മതപണ്ഡിതന്‍മാര്‍ പ്രഭാഷണം നടത്തും.
പരിപാടിയുടെ വിജയത്തിനായി നൈസാം പി.അഷറഫ് ,കെ.എ.അബ്ദുല്‍ സലാം, വി.പി.അബ്ദുല്‍ കരീം വെട്ടിയാനിക്കല്‍, അഡ്വ.പി.എച്ച്.ഷാജഹാന്‍,കെ.എച്ച്.നൗഷാദ്കുറുങ്കാട്ടില്‍, നാസര്‍പനച്ചി ,നിസാര്‍ പ്ലാമൂട്ടില്‍, ഹക്കിം മാടത്താനി,റഫീഖ് കിഴക്കേ പറമ്പില്‍ ,സി.എ.എം.കെരീം, അനീഷ് ഇളപ്പുങ്കല്‍ , സി.എ.റെജി ചക്കാല, അന്‍സാരി പാടിക്കല്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു വരുന്നതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജമാഅത്ത് പ്രസിഡന്റ് പി.എ.ഇര്‍ഷാദ്, സെക്രട്ടറി സി.യു. അബ്ദുല്‍കെരീം, കെ.എ.അബ്ദുല്‍ സലാം, വി.പി.അബ്ദുല്‍കെരീം വെട്ടിയാനിക്കല്‍, നിസ്സാര്‍ പ്ലാമൂട്ടില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."