കോട്ടയം നഗരസഭയിലെ വാര്‍ഡ് സഭകള്‍ക്കു തുടക്കമായി
കോട്ടയം : പതിമൂന്നാം പഞ്ചവത്സര പദ്ധതി രൂപീകരണത്തോടനുബന്ധിച്ചുളള കോട്ടയം നഗരസഭയിലെ വാര്‍ഡ് സഭകള്‍ക്ക് തുടക്കം. നഗരസഭയിലെ ആദ്യ വാര്‍ഡ് സഭ പള്ളിക്കോണം വാര്‍ഡില്‍ ചേര്‍ന്നു. വേളൂര്‍ എന്‍.എസ്.എസ് കരയോഗം ഹാളില്‍ നടന്ന വാര്‍ഡ് സഭ നഗരസഭാധ്യക്ഷ ഡോ. പി. ആര് സോന ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിന്റെ നവകേരള മിഷന്റെ ഭാഗമായ നാലു പദ്ധതികളില്‍ ഉള്‍പ്പെടുത്തി നഗരവികസനത്തിനു മുന്‍തൂക്കം നല്കുന്ന പദ്ധതി നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും വാര്‍ഡ് സഭകളില്‍ നിന്ന് ഉയരണമെന്ന് നഗരസഭാധ്യക്ഷ പറഞ്ഞു. നഗരസഭാംഗവും പ്രതിപക്ഷ നേതാവുമായ സി.എന്‍ സത്യനേശന് അധ്യക്ഷനായി. നഗരസഭ ഉപാധ്യക്ഷ ജാന്‍സി ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ എന്‍ജിനീയര്‍ പി.കെ പ്രതാപന്, കോ-ഓര്‍ഡിനേറ്റര്‍ ധന്യ മോള്സംസാരിച്ചു. വാര്‍ഡു സഭകളില്‍ നിന്ന് ഉയരുന്ന നിര്‍ദ്ദേശങ്ങള്‍ വികസന സെമിനാറില്‍ ഉന്നയിക്കും. ഇതനുസരിച്ചാണ് പദ്ധതികള്‍ രൂപീകരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."