ബ്ലഡ്ബാങ്ക് ഉദ്ഘാടന വേദിയില്‍ എം.പിയും എം.എല്‍.എയും തമ്മില്‍ വാക്‌പോര്
മണ്ണാര്‍ക്കാട്: താലൂക് ആശുപത്രി ബ്ലഡ് ബാങ്ക് ഉദ്ഘാടന വേദിയില്‍ എം.പിയും എം.എല്‍.എയും തമ്മില്‍ വാക്‌പോര്. താലൂക്ക് ആശുപത്രിയിലെ ബ്ലഡ് ബാങ്കിന്റെ ഉദ്ഘാടന പരിപാടിയുടെ വിജയത്തില്‍ ആശങ്കയുണ്ടായിരുന്നതായി എം.ബി രാജേഷ് പറഞ്ഞു. ബ്ലഡ് ബാങ്കിന്റെ ഉദ്ഘാടന വേളയിലാണ് ആശുപത്രി സൂപ്രണ്ട് ഡോ. എന്‍.എന്‍ പമീലിയുടെ ആശങ്കയെ സംബന്ധിച്ചാണ് എം.പി പരാമര്‍ശം നടത്തിയത്. എന്നാല്‍ ജനസാന്നിധ്യത്താല്‍ പരിപാടി വന്‍ വിജയമായതായും എം.പി അറിയിച്ചു. ഇതേ സമയം എം.പിയുടെ ആശങ്കക്ക് കാരണമായതെന്തെന്ന് തനിക്കറിയില്ലെന്ന് ഉദ്ഘാടന വേദിയില്‍ തന്നെ എം.എല്‍.എ എന്‍. ഷംസുദ്ദീന്‍ വിശദീകരിച്ചു. എം.പിയുടെ സമയം നോക്കി പരിപാടിയില്‍ സാന്നിധ്യമറിയിക്കുമെന്ന് താന്‍ അറിയിച്ചിരുന്നു.
മണ്ഡലത്തിലെ വികസനങ്ങള്‍ക്ക് രാഷ്ട്രീയ തകര്‍ച്ചകള്‍ നോക്കില്ല. ആരോഗ്യ പരിരക്ഷ തന്നെയാണ് മുഖ്യമെന്നും എം.എല്‍.എ പറഞ്ഞു. എന്നാല്‍ ഉദ്ഘാടന ചടങ്ങിനെ അട്ടിമറിക്കാന്‍ ശ്രമം നടന്നതായി പരിപാടിക്ക് ശേഷം എം.ബി രാജേഷ് പറഞ്ഞു. ചടങ്ങിന്റെ വിജയത്തിനായി സാന്നിധ്യമറിയിക്കേണ്ട ആശാ വര്‍ക്കേഴ്‌സുള്‍പ്പെടെയുള്ളവരെ പിന്തിരിപ്പിക്കാന്‍ ചിലര്‍ ശ്രമം നടത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഉദ്ഘാടന ചടങ്ങ് മാറ്റി വക്കുന്നതില്‍ വരെ സൂപ്രണ്ട് തന്നോട് ആകുലതയറിയിച്ചതായും എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."