ജില്ലയില്‍ എക്സൈസ് നിരീക്ഷണം ശക്തിപ്പെടുത്തുന്നു
തൊടുപുഴ: ജില്ലയില്‍ വ്യാജമദ്യത്തിന്റെയും മറ്റ് ലഹരിവസ്തുക്കളുടെയും ഉല്പാദനവും കടത്തലും തടയുന്നതിനായി എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്തിയതായി ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ അറിയിച്ചു. ഏപ്രില്‍ 20 വരെ സ്പെഷ്യല്‍ ഡ്രൈവായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ഇടുക്കി എക്സൈസ് ഡിവിഷന് ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം പ്രവര്‍ത്തനം തുടങ്ങി.
വിഷു- ഈസ്റ്റര്‍ ആഘോഷങ്ങളുാമയി ബന്ധപ്പെട്ട് വ്യാജമദ്യത്തിന്റെയും ലഹരിവസ്തുക്കളുടെയും കടത്തും ശേഖരണവും ഉപഭോഗവും തടയുന്നതിന് പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, കുടുംബശ്രീ യൂണിറ്റുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, വനിതാസംഘടനകള്‍, ഇതരവകുപ്പുകള്‍ എന്നിവയുടെ സഹകരണം തേടും. ഈ മേഖലകളില്‍ വ്യാജമദ്യ-മയക്കുമരുന്നുകളെക്കുറിച്ച് ലഭിക്കുന്ന വിവരങ്ങള്‍ ഉടനെ തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന എക്സൈസ് വകുപ്പിന്റെ ഡിവിഷണല്‍ കണ്ട്രോള് റൂമില്‍ അറിയിക്കാം.
ജില്ലാതല എക്സൈസ് കണ്ട്രോള് റൂമിലെ ടോള്‍ ഫ്രീ നമ്പര്‍- 18004253415, ഹോട്ട്ലൈന്‍ നമ്പര്‍- 155358, ഡപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ ഇടുക്കി തൊടുപുഴ- 04862 222493(9447178058), അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ ഇടുക്കി- 04862 232469(9496002866). ജില്ലയിലെ മറ്റ് എക്സൈസ് ഓഫിസുകളിലും വിവരം അറിയിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."