HOME
DETAILS
MAL
ഒരു വീട്ടിലെ സഹോദരങ്ങളുടെ മൂന്നു കുട്ടികള്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു
backup
April 30 2020 | 15:04 PM
കാഞ്ഞങ്ങാട്: ബാവനഗര്‍ കാപ്പില്‍ വെള്ള കെട്ടിലെ ചതുപ്പില്‍ വീണ് മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം.
ബാവ നഗറിലെ ഒരു വീട്ടിലെ സഹോരങ്ങളുടെ മക്കളാണ് മൂന്നുപേരും. നൂറുദ്ദീന്റെ മകന് ബഷീര്‍(4), നാസറിന്റെ മകന് അജ്നാസ് (6), സമീറിന്റെ മകന് നിഷാദ്(6) എന്നിവരാണ് മരിച്ചത്.
ഒരേ വീട്ടില്‍ തന്നെയാണ് മൂന്ന് കുട്ടികളും. ഇന്ന് വൈകുന്നേരം മൂന്നു കുട്ടികളും കളിക്കാനിറങ്ങിയതായിരുന്നു. എന്നാല്‍ നേരം ഏറെ വൈകിയിട്ടും ഇവരെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൂവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചതുപ്പില്‍ മുങ്ങിയ നിലയില്‍ വൈകുന്നേരം ഏഴരയോടെയാണ് ഇവരുടെ ഭൗതിക ശരീരം കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."