ആലുവ പൊലിസ് മര്‍ദ്ദനം: ഉസ്മാന് ജാമ്യം
ആലുവ: എടത്തലയില്‍ പൊലിസ് മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന ഉസ്മാന് ജാമ്യം. എറണാംകുളം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനാല്‍ ഉസ്മാന് സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു.
നേരെത്തെ ആശുപത്രിയില്‍ കഴിയുന്ന ഉസ്മാനെ 22 വരെ റിമാണ്ട് ചെയ്തിരുന്നു. എന്നാല്‍ പരുക്ക് ഭേദമാകാതിരുന്നതിനാല്‍ ഉസ്മാന് ആശുപത്രിയില്‍ തന്നെയാണ്.
ആശുപത്രിയില്‍ എത്തിയ ഡി.വൈ.എസ്.പി മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന ഉസ്മാന്റെ മൊഴി എടുത്തിരുന്നു. പൊലിസിന്റെ കൃത്യ നിര്‍വ്വഹണത്തില്‍ തടസ്സം നിന്നുവെന്ന പൊലിസിന്റെ പരാതിയിന്മേല് അശുപത്രിയില്‍ റിമാന്റില്‍ ഉള്ള ഉസ്മാനെ കോടതിയുടെ പ്രത്യേക അനുമതിയെ തുടര്‍ന്നാണു ചോദ്യംചെയ്യല്‍ നടത്തിയത്. ചികിത്സ പൂര്‍ത്തിയായാല്‍ ഉസ്മാനെ ജയിലിലേക്ക് മാറ്റാനുള്ള നീക്കത്തിലായിരുന്നു പൊലീസ്. ഇതിനിടയിലാണ് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."