പള്ളിത്തോട് പാടശേഖരത്തില്‍ ഉപ്പുവെള്ളം കയറ്റി; ഇത്തവണ നെല്‍കൃഷി നടത്താനാകില്ല
തുറവൂര്‍: കൃഷിയിറക്കാനായി വറ്റിച്ചിട്ടിരുന്ന പള്ളിത്തോട് പാടശേഖരത്തിലെ പുറം ബണ്ട് പൊട്ടിച്ച് ഉപ്പുവെള്ളം കയറ്റി. ഇതോടെ 136 ഏക്കര്‍ വരുന്ന പാടത്ത് ഇത്തവണ നെല്‍കൃഷി നടത്താനാകില്ലെന്നുറപ്പായി.
സംഭവത്തിന് പിന്നില്‍ മത്സ്യം വളര്‍ത്തുകാരാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ദിവസങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് പള്ളിത്തോട് പാടശേഖര നെല്ല്ഉല്‍പാദക സമിതി പാടശേഖരം വറ്റിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ തുടര്‍ച്ചയായ മഴവെള്ളം പമ്പിങ്ങിലൂടെ ഒഴുക്കിക്കളഞ്ഞ് വിതയിറക്കാന്‍ തയാറാറെടുക്കുമ്പോഴാണ് മനഃപൂര്‍വം ആരോ ബണ്ട് പൊട്ടിച്ച് ഉപ്പുവെള്ളം കയറ്റിയത്.
പാടങ്ങളിലധികം മീന്‍ വളര്‍ത്തല്‍ കേന്ദ്രങ്ങളാണെന്നും ഇവിടെ കെട്ടിക്കിടക്കുന്ന ഉപ്പുവെള്ളം നെല്‍കൃഷിക്ക് ഭീഷണിയാണെന്നും പാടശേഖനെല്ല് ഉല്‍പാദകസമിതി പറയുന്നു. ഇനിയും ബണ്ട് പൊട്ടിച്ച് കൃഷി നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന ഭീതി കര്‍ഷകരിലുണ്ട്.
നെല്‍കൃഷിക്ക് ആളുകളില്ലാതായാല്‍ മീന്‍ വളര്‍ത്താന്‍ പാടങ്ങള്‍ പാട്ടത്തിനെടുക്കാനാകും. കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."