കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: കള്ളക്കളി അവസാനിപ്പിക്കണം: യു.ഡി.എഫ്
തൊടുപുഴ : കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ 31 വില്ലേജുകള്‍ ഇഎസ്എയില്‍ നിന്നു സംസ്ഥാന മന്ത്രിസഭ ഒഴിവാക്കി എന്ന പ്രചാരണം കള്ളക്കളിയാണെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എസ് അശോകനും കണ്‍വീനര്‍ ടി.എം. സലീമും ആരോപിച്ചു.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ ഇ എസ്എയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു സെന്റ് ഭൂമി പോലും ഇഎസ്എയില്‍ നിന്നും ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളെ സംബന്ധിച്ച് ആക്ഷേപങ്ങളും നിര്‍ദ്ദേശങ്ങളും കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ മാത്രമേ സംസ്ഥാന സര്‍ക്കാരിന് അവകാശമുള്ളു.
ഇഎസ്എയുടെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിക്കുവാന്‍ കേന്ദ്ര സര്‍ക്കാരിനു മാത്രമേ അധികാരമുള്ളു. ഈ ആവശ്യം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഇഎസ്എയില്‍ ഉള്‍പ്പെടുത്തിയ കേരളത്തിലെ 123 വില്ലേജുകളിലേയും ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും സിഎച്ച്ആറില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളും ഇഎസ്എയില്‍ നിന്ന് ഒഴിവാക്കി ഇഎസ്എയുടെ അതിര്‍ത്തി പുനര്‍ നിര്‍ണയിക്കണമെന്ന് യുഡിഎഫ് സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചാണ് യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2014 മാര്‍ച്ച് നാലിന് ഓഫീസ് മെമ്മോറാണ്ടവും, 2014 മാര്‍ച്ച് 10നു കരടുവിജ്ഞാപനവും പുറപ്പെടുവിച്ചത്.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2015 സെപ്റ്റംബര്‍ നാലില്‍ കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയം വീണ്ടും കരടു വിജ്ഞാപനം പുറപ്പെടുവിച്ചു. തുടര്‍ന്ന് 2017 ഫെബ്രുവരി 27നു കേന്ദ്ര സര്‍ക്കാര്‍ വീണ്ടും കരടു വിജ്ഞാപനം പുറപ്പെടുവിച്ചു.
2015ലെ കരട് വിജ്ഞാപനം അടിസ്ഥാന രേഖയായി അംഗീകരിച്ച് മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു എന്ന് 2017ലെ കരടു വിജ്ഞാപനത്തില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. ഇ എസ് എയുടെ അടിസ്ഥാന യൂണിറ്റ് വില്ലേജ് ആയി നിശ്ചയിച്ചിരിക്കുന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം അപ്രായോഗികകമാണെന്നും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."