ജലക്ഷാമം രൂക്ഷമായ വേനലില്‍ കുഴല്‍ കിണര്‍ നിര്‍മാണം തകൃതി
തിരൂര്‍: വേനലില്‍ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ ഭൂഗര്‍ഭജലം ഊറ്റിയെടുക്കാന്‍ പലയിടങ്ങളിലും കുഴല്‍ ണര്‍ നിര്‍മാണം തകൃതി. അനുമതിയോടെയും അനുമതിയുണ്ടെന്ന പേരില്‍ അനധികൃതമായുമാണ് കുഴല്‍ കിണര്‍ നിര്‍മാണം. കുടിവെള്ള ക്ഷാമം അതിരൂക്ഷമായ ഉയര്‍ന്ന പ്രദേശങ്ങളില്‍ ജനങ്ങള്‍ വെള്ളമില്ലാതെ ദുരിതം അനുഭവിക്കുമ്പോള്‍ സാമ്പത്തിക ശേഷിയുള്ളവര്‍ പ്രതിസന്ധി മറികടക്കാന്‍ ഭൂഗര്‍ഭജലം ഉപയോഗപ്പെടുത്തുകയാണ്.
ബോര്‍വെല്‍ നിര്‍മാണത്തിന് മുന്‍ അനുമതി വാങ്ങണമെന്നിരിക്കെ പലപ്പോഴും അനുമതിയുണ്ടെന്ന പേരിലാണ് പല സ്ഥലങ്ങളിലും കുഴല്‍ കിണറുകള്‍ കുഴിക്കുന്നത്. ഇത് പ്രതിഷേധത്തിനും നേരിയ തോതിലുള്ള സംഘര്‍ഷത്തിനും കാരണമാകുന്നുമുണ്ട്. തിരൂരിനടുത്ത് തെക്കന്‍ കുറ്റൂര്‍ അടക്കമുള്ള മേഖലകളില്‍ കുഴല്‍ കിണര്‍ നിര്‍മാണം വ്യാപകമാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ളവരെയും മറ്റ് ഇതര സംസ്ഥാന തൊഴിലാളികളെയും ഉപയോഗിച്ചാണിത്. കുടിവെള്ളക്ഷാമം രൂക്ഷമായ ഘട്ടമായതിനാല്‍ മുന്‍പ് വാങ്ങിയിരുന്നതിനേക്കാള്‍ അധിക ചാര്‍ജ് ഈടാക്കിയാണ് കുഴല്‍ കിണര്‍ നിര്‍മാണം. എന്നാലിതൊന്നും ഭൂഗര്‍ഭ ജലവിഭവ വകുപ്പ് അധികൃതര്‍ കാര്യമായി ഗൗനിക്കുന്നില്ല. നിര്‍മാണം അനുമതിയോടെയാണോ അല്ലയോ എന്ന് ഉറപ്പു വരുത്താന്‍ പരിശോധനയോ നിയമലംഘനത്തിനെതിരെ നടപടിയോ ഉണ്ടാകുന്നില്ല. അതാണ് ഇത്തരം ജലചൂഷണത്തിനിടയാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."