മുടപ്പത്തൂരില്‍ ബി.ജെ.പി-സി.പി.എം സംഘര്‍ഷം മൂന്നുപേര്‍ക്കു പരുക്ക്
കൂത്തുപറമ്പ്: കണ്ണവത്തിനടുത്ത് മുടപ്പത്തൂരില്‍ ബി.ജെ.പി-സി.പി.എം സംഘര്‍ഷം. രണ്ടു ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും ഒരു സി.പി.എം. പ്രവര്‍ത്തകനും പരുക്ക്. ബി.ജെ.പി. പ്രവര്‍ത്തകന്റെ വീടിനു ബോംബേറുണ്ടായി. ബുധനാഴ്ച രാത്രി തിറയുത്സവം നടക്കുകയായിരുന്ന മുടപ്പത്തൂര്‍ കുട്ടിച്ചാത്തന് മടത്തിനു പരിസരത്തായാണ് സംഭവങ്ങളുടെ തുടക്കം. ബി.ജെ.പി.പ്രവര്ത്തകന് എ. ഭാസ്കരനാ (46) ണ് ആദ്യം മര്‍ദനമേറ്റത്. തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെയോടെ ബി.ജെ.പി പ്രവര്‍ത്തകനായ ഇ. അശോകന് (46), സി.പി.എം പ്രവര്‍ത്തകനായ കെ. അനിരുദ്ധന് (37) എന്നിവര്‍ക്കും മര്‍ദനമേറ്റു. അശോകന്റെ വീടിനുനേരെ ബോംബേറുമുണ്ടായി. മുറ്റത്തുവീണു പൊട്ടിയ ബോംബിന്റെ സ്ഫോടന ശബ്ദത്തിന്റെ ആഘാതത്തില്‍ അശോകന്റെ ഭാര്യ അജിതയ്ക്ക് (38) ദേഹാസ്വാസ്ഥ്യം ഉണ്ടായി. പരുക്കേറ്റ അശോകന്, ഭാസ്കരന് എന്നിവരെയും അജിതയേയും തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലും അനിരുദ്ധനെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിനിടെ ബിജെ.പി ബൂത്ത് കമ്മിറ്റി സെക്രട്ടറി സുരേന്ദ്രനെ സംഭവസ്ഥലത്തു നിന്നു പൊലിസ് കസ്റ്റഡിയിലെടുത്തതു പ്രതിഷേധത്തിനിടയാക്കി. സി.പി.എം. പ്രവര്‍ത്തകരെ അറസ്റ്റുചെയ്യാതെ ബി.ജെ.പി പ്രവര്‍ത്തകനെ മാത്രം അറസ്റ്റു ചെയ്യുകയാണെന്ന് ആരോപിച്ച് സുരേന്ദ്രന്റെ ഭാര്യ വനജയും ബന്ധു ഷീബയും കണ്ണവം പൊലിസ് സ്റ്റേഷനുമുന്നില്‍ കുത്തിയിരിപ്പ് സമരവും നടത്തി.
അനിരുദ്ധന്റെ പരാതിയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ പൊലിസ് കേസെടുത്തു. നേരത്തെ കസ്റ്റഡിയിലെടുത്ത സുരേന്ദ്രന്റെ അറസ്റ്റും പൊലിസ് രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."