HOME
DETAILS

അടിയന്തിര പാസ്പോർട്ട് സേവനങ്ങൾക്ക് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ മെയ് അഞ്ചു മുതൽ പ്രത്യേക സേവനം 

  
backup
April 30 2020 | 20:04 PM

special-service-in-jiddah-consulate

      റിയാദ്: പാസ്പോർട്ട് സംബന്ധമായ അത്യാവശ്യ സേവനങ്ങൾക്ക് ജിദ്ദ ഇന്ത്യൻ കോണ്സുലേറ്റിൽ സൗകര്യം ഒരുക്കിയതായി കോൺസുലേറ്റ് അറിയിച്ചു. അനുമതിയില്ലാത്തതിനെ തുടർന്ന് കോണ്സുലേറ്റിന് കീഴിൽ വിവിധ നഗരങ്ങളിലുള്ള വിസ, പാസ്പോർട്ട് സേവന കേന്ദ്രങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. അതിനാലാണ് അത്യാവശ്യ സേവനങ്ങൾ കോൺസുലേറ്റിൽ നിന്നും നൽകാൻ തീരുമാനിച്ചത്. 

     മെയ് അഞ്ച് മുതൽ വെള്ളി, ശനി ഒഴികെയുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടു മണി വരെയാണ് സേവനങ്ങൾ ലഭിക്കുക. മുൻകൂട്ടി രജിസ്റ്റർ ചെയ്താണ് സേവനം ഉപയോഗപ്പെടുത്തേണ്ടതെന്ന് കോൺസുലേറ്റ് അറിയിച്ചു. [email protected] എന്ന മെയിലിലോ മെയ് നാല് മുതൽ വെള്ളി, ശനി ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം നാല് വരെ കോൺസുലേറ്റിന്റെ 920006139 എന്ന നമ്പറിൽ വിളിച്ചോ ആണ് രജിസ്‌ട്രേഷൻ നടപടി പൂർത്തിയാക്കേണ്ടത്. 

      രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന സമയത്ത് മാത്രമാണ്  കോൺസുലേറ്റിൽ എത്തിച്ചേരേണ്ടത്. രജിസ്റ്റർ ചെയ്യാതെ ആർക്കും കോണ്സുലേറ്റിനകത്തേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. കോൺസുലേറ്റിൽ വരുന്നവർ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണമെന്നും നിർദേശമുണ്ട്. വൈറസ് വ്യാപനം തടയാൻ സഊദി ആരോഗ്യ മന്ത്രാലയം ആവശ്യപ്പെടുന്ന  മുഴുവൻ മുൻകരുതലുകളും സ്വീകരിച്ചുകൊണ്ടായിരിക്കും സേവനങ്ങൾ നൽകുക.

      നിലവിലെ പാസ്പോർട്ട് കാലാവധി തീർന്നവർക്കും ജൂൺ 30 നു മുമ്പായി കാലാവധി തീരുന്നവർക്കുമായിരിക്കും അപേക്ഷകളിൽ മുൻഗണന. മറ്റു സേവനങ്ങൾ ആവശ്യമുള്ളവർ തങ്ങളുടെ വിവരങ്ങൾ ആവശ്യമായ രേഖകൾ സഹിതം [email protected] എന്ന ഈമെയിലിലേക്കു അയക്കണമെന്നും കോൺസുലേറ്റ് വാർത്താകുറിപ്പിൽ അറിയിച്ചു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ കാലാവസ്ഥ; താപനില 7 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞേക്കും

uae
  •  8 days ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് പരസ്യം: വീഴ്ച വരുത്തിയവര്‍ക്ക് ശാസന

Kerala
  •  8 days ago
No Image

അകാലിദള്‍ നേതാവ് സുക്ബീര്‍ സിങ് ബാദലിന് നേരെ വെടിവെപ്പ്, പരുക്ക്; അക്രമിയെ കീഴ്‌പ്പെടുത്തി 

National
  •  8 days ago
No Image

യോഗി സര്‍ക്കാറിന്റെ വിലക്കുകള്‍ മറികടന്ന് രാഹുലും പ്രിയങ്കയും ഇന്ന് സംഭാലിലേക്ക്

Kerala
  •  8 days ago
No Image

ഗതാഗതം, സ്വദേശിവല്‍ക്കരണം; 2025ല്‍ UAEയില്‍ വരുന്ന പ്രധാന അഞ്ചു നിയമങ്ങള്‍ അറിഞ്ഞിരിക്കാം

uae
  •  8 days ago
No Image

വിഴിഞ്ഞം: വിജയകരമായി പിന്നിട്ട് പരീക്ഷണഘട്ടം;  സംസ്ഥാനത്തിന് വരുമാനം എട്ട് കോടിയിലേറെ

Kerala
  •  8 days ago
No Image

ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു; അഞ്ച് പേര്‍ കസ്റ്റഡിയില്‍

Kerala
  •  8 days ago
No Image

കേരളത്തിൽ തൊഴിലില്ലായ്മ വർധിച്ചെന്ന് പഠനം

Kerala
  •  8 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: മഴ ശമിക്കുന്നു, ദുരിതം ബാക്കി

Environment
  •  8 days ago
No Image

ഓൺലൈൻ സ്ഥലംമാറ്റം അട്ടിമറിക്കാൻ ജി.എസ്.ടി വകുപ്പ് ; പ്രൊമോഷൻ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു

Kerala
  •  8 days ago