പിണറായി സര്‍ക്കാരിനെതിരേ ആര്‍.എം.പി
വടകര: അധികാരത്തില്‍ വന്ന് ഒരു മാസം പിന്നിടുമ്പോഴേക്കും പിണറായി സര്‍ക്കാര്‍ കളങ്കിതരുടെ സംരക്ഷകരായി മാറിയെന്ന് ലോട്ടറി തട്ടിപ്പ്, ഐസ്‌ക്രീം പെണ്‍വാണിഭം കേസുകളില്‍ എടുത്ത നിലപാടുകളിലൂടെ വ്യക്തമായതായി ആര്‍.എം.പി. സംസ്ഥാന സെക്രട്ടറി എന്‍. വേണു പ്രസ്താവനയില്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്ടാവ് എം.കെ. ദാമോദരന്‍ ലോട്ടറി മാഫിയ സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി കോടതിയില്‍ ഹാജായത് കേരളീയ സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. 80000 കോടി രുപയാണ് ലോട്ടറി കച്ചവടത്തില്‍ മാര്‍ട്ടിന്‍ തട്ടിയെടുത്തത്. ഇതിനെതിരേ വി.എസ്. നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് അദ്ദേഹത്തിന് കേരളത്തില്‍ നിന്നും ഒളിച്ചോടി പോകേണ്ടി വന്നത്. തട്ടിപ്പിലൂടെ നേടിയ കള്ളപ്പണത്തിന്റെ വിഹിതമായി രണ്ടുകോടി രുപ ദേശാഭിമാനിക്ക് വേണ്ടി സംഭാവനയായി വാങ്ങിയത് ഇപ്പോഴത്തെ വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ ആണ് എന്നതും എല്ലാവര്‍ക്കും അറിയാവുന്നതാണ്.
വിവാദമായ ഐസ്‌ക്രീം പെണ്‍വാണിഭ കേസില്‍ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ തന്നെ സുപ്രിം കോടതിയില്‍ നിലപാടെടുത്തതും പിണറായി സര്‍ക്കാരിന്റെ നയം വ്യക്തമാക്കുന്നതാണ്. ഇത്തരത്തിലുള്ള ഒരു സര്‍ക്കാര്‍ വെച്ചു നീട്ടിയ കേബിനറ്റ് പദവി ധാര്‍മ്മികത ഉണ്ടെങ്കില്‍ വി.എസ്. വലിച്ചെറിയണമെന്നും എന്‍. വേണു പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."