മലയോരത്ത് ജലക്ഷാമം രൂക്ഷമാവുന്നു
കുറ്റിക്കോല്‍: വേനല്‍ ശക്തമായതോടെ മലയോര മേഖലയില്‍ ജലക്ഷാമം രൂക്ഷമാവുന്നു. നീരുറവകള്‍ വറ്റി പുഴകളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിരിക്കുകയാണ്. പുഴകളിലും തോടുകളിലും പള്ളങ്ങളിലും വെള്ളം കുറഞ്ഞതോടെ കിണറുകളിലെയും ജലനിരപ്പ് താഴ്ന്നു കൊണ്ടിരിക്കുന്ന അവസ്ഥയാണ്. കുറ്റിക്കോല്‍, ബേഡഡുക്ക പഞ്ചായത്തുകളിലെ പല ഭാഗങ്ങളിലും കുടിവെള്ള ക്ഷാമം നേരിടുകയാണ്.
വിവിധ കോളനികളില്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കുഴല്‍ക്കിണറുകളില്‍ ഭൂരിഭാഗവും വെള്ളം കുറഞ്ഞുകൊണ്ടിരിക്കുകയാണ്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ പുഴകളിലും ജലനിരപ്പ് താഴ്ന്നിരിക്കുകയാണ്. കുണ്ടംകുഴിയിലെ പ്രധാന ജല സ്രോതസായിരുന്ന ചെരാ പൈക്കം പ്രകൃതി ദത്തപള്ളം വറ്റിവരണ്ടു. ഈ പ്രദേശങ്ങളില്‍ ജല അതോറിറ്റിയുടെ പൈപ്പ് ലൈനുകളില്‍ വെള്ളം ഇല്ലാതായിട്ട് മാസങ്ങള്‍ കഴിഞ്ഞു.
ഏറെയും കാര്‍ഷിക വിളകളുള്ള മേഖലയായതിനാല്‍ ജലസ്രോതസുകള്‍ വറ്റാന്‍ തുടങ്ങിയത് കര്‍ഷകരെയും ആശങ്കയിലായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."