സഊദിയില്‍ അഞ്ചു മരണം; 1,351 പുതിയ കേസുകള്‍
റിയാദ്: സഊദിയില്‍ ഇന്നലെ അഞ്ചുപേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായും 1,351 പുതിയ കേസുകള്‍ സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ ആലി റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 22,753 ആയി ഉയര്‍ന്നു. മൊത്തം മരണ സംഖ്യ 162 ആയി. വൈറസ് ബാധയില്‍നിന്നു 210 പേര് മോചിതരായതോടെ മൊത്തം എണ്ണം 3,163 ആയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് 19,428 പേരാണ് ചികിത്സയില്‍ കഴിയുന്നത് ഇവരില്‍ 123 പേരുടെ നില അതീവ ഗുരുതരമാണ്.
റിയാദിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഇന്നലെ സ്ഥിരീകരിച്ചത്. 440 കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചത്. മറ്റു നഗരങ്ങളായ മക്ക 392, ജിദ്ദ 120, മദീന 119, ദമാം 110, ജുബൈല്‍ 35, ഹുഫൂഫ് 29, ഖത്വീഫ് 23, ത്വായിഫ് 17, അല്‍ സെല്‍ഫി 13, ബുറൈദ 11 എന്നിങ്ങനെയാണ് പുതിയ കേസുകളെന്നും ഡോ. മുഹമ്മദ് അബ്ദുല്‍ ആലി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."