ഗവര്‍ണറുമായുള്ള ഭായി ഭായി ബന്ധത്തില്‍ എന്താണ് തെറ്റെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഗവര്‍ണറുമായി ഭായി ഭായി ബന്ധം ഉണ്ടാകുന്നതില്‍ എന്താണ് തെറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും ഗവര്‍ണര്‍ ഒപ്പിട്ടെന്നും അത് ഗവര്‍ണറും മുഖ്യമന്ത്രിയുമായുള്ള ഭായി ഭായി ബന്ധമാണെന്നുമുള്ള ആരോപണം ശ്രദ്ധയില്‍പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇത്തരത്തില്‍ പ്രതികരിച്ചത്.
ഗവര്‍ണറുമായി സാധാരണ നിലയില്‍ നല്ല ബന്ധമാണുള്ളത്. മുന്‍ ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവുമായും ഇപ്പോഴത്തെ ഗവര്‍ണറുമായും നല്ല ബന്ധമാണുള്ളത്. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ വാളെടുത്ത് യുദ്ധം ചെയ്യുകയല്ലല്ലോ വേണ്ടത്. സാധാരണ നിലയിലുള്ള നല്ല ബന്ധം ഗവര്ണറുമായുണ്ട്.
കൊവിഡ് രോഗികളുടെ വിവരം പറയാതെ മാറ്റിവയ്ക്കുന്നു എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത് വേറൊന്നും പറയാനില്ലാത്തതിനാലാണ്. പത്രസമ്മേളനത്തില്‍ വിവരങ്ങള്‍ പറയുന്നത് നാടുമുഴുവന്‍ അറിയാനാണ്. ഒരാള്‍ക്ക് കൊവിഡ് പോസിറ്റീവാണെന്ന ഫലം ലഭിച്ചാല്‍ ഉടന്‍ തന്നെ നടപടി സ്വീകരിക്കുന്നുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാളുടെ വിവരം എന്തിനാണ് മറച്ചുവയ്ക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."