കുറ്റ്യാടിയിലെ കുട്ടികളുടെ പാര്‍ക്ക് കാടുകയറി നശിക്കുന്നു
കുറ്റ്യാടി: കുറ്റ്യാടി പഞ്ചായത്ത് ജില്ല പഞ്ചായത്തിന്റെ സഹായത്തോടെ കുട്ടികള്‍ക്ക് വേണ്ടി നിര്‍മിച്ച പാര്‍ക്ക് കാടുകയറി നശിക്കുന്നു. ഏതാണ്ട് പത്ത് വര്‍ഷം മുന്‍പ് എല്‍.ഡി.എഫ് ഭരണ സമിതി ലക്ഷങ്ങള്‍ മുടക്കി കുറ്റ്യാടി പുഴയോരത്ത് നിര്‍മിച്ച പാര്‍ക്കാണ് പണി പൂര്‍ത്തീകരിച്ച് കുട്ടികള്‍ക്ക് തുന്ന് കൊടുക്കാത്തതിനാല്‍ നശിക്കുന്നത്. പാര്‍ക്കില്‍ നിര്‍മിച്ച് സിമെന്റ് ബഞ്ചും, കളിക്കോപ്പുകളും പൊട്ടിപ്പൊളിഞ്ഞ് നശിച്ചു. കഴിഞ്ഞ യു.ഡി.എഫ് ഭരണ സമിതി ഒരു ലക്ഷത്തോളം രൂപ ചെലവഴിച്ച് ടൈല്‍ പാതി നവീകരിച്ചെങ്കിലും തുറന്ന് കൊടുക്കാന്‍ നടപടിയെടുത്തില്ല.
ഈ ടൈലുകള്‍ ഇളകുകയും ചെളി കയറി നശിക്കുകയും ചെയ്ത അവസ്ഥയിലാണ്. പാര്‍ക്കിന് തൊട്ടുതാഴെ പുഴയില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് കാരണം ദുര്‍ഗന്ധം പരക്കുന്ന സ്ഥിതിയുമുണ്ട്. പകല്‍ സമയങ്ങളില്‍ കന്നുകാലികള്‍ക്ക് മേയാനുള്ള ഇടമായി മാറിയ പാര്‍ക്ക് സന്ധ്യമയങ്ങുന്നതോടെ സാമൂഹ്യ വിരുദ്ധരുടെ താവളവുമാണ്. മദ്യപാദനത്തിനും മദ്യവില്‍പനക്കും മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗത്തിനുമുള്ള സുരക്ഷിത താവളമാണ് ഇപ്പോള്‍ പാര്‍ക്ക്. പാര്‍ക്കിന്റെ ദുരവസ്ഥ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന ഭരണ സമിതിക്കെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ മുഖ്യ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കുട്ടികളുടെ പാര്‍ക്ക് പണി പൂര്‍ത്തീകരിച്ച തുറന്നു കൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."