അരീക്കോട് പി.ഡബ്ലിയു.ഡി ഭൂമി കൈയേറ്റം ഒഴിപ്പിക്കല്‍ നടപടി നീളുന്നു
എടവണ്ണ കൊയിലാണ്ടണ്ടി സംസ്ഥാന പാതയിലെ കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമിയാണ് കൈയേറിയത്
അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടണ്ടായില്ല
അരീക്കോട്: ചാലിയാര്‍ പാലം മുതല്‍ പള്ളിപ്പടി പഴയ കെ.എസ്.ഇ.ബി ഓഫിസ് വരെയുള്ള പൊതുമരാമത്ത് ഭൂമി കൈയേറിയത് ഒഴിപ്പിക്കാനുള്ള നടപടി നീളുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഈ പ്രദേശത്തെ ഭൂമി കൈയേറ്റം ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കുകയും ഒന്‍പത് പേര്‍ക്ക് നോട്ടിസ് നല്‍കുകയും ചെയ്തിരുന്നു. 15 ദിവസത്തിനകം ഒഴിഞ്ഞില്ലെങ്കില്‍ വകുപ്പ് തല നടപടി സ്വീകരിക്കുമെന്ന് അന്ന് എ.ഡി.എം ഇന്‍ ചാര്‍ചാര്‍ജ് പി. മോഹനന്‍ ഉത്തരവ് ഇറക്കുകയും ചെയ്തു. എന്നാല്‍ ഇത് ഉദ്യോഗസ്ഥര്‍ അവഗണിച്ചു. എടവണ്ണ കൊയിലാണ്ടണ്ടി സംസ്ഥാന പാതയിലെ കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമിയാണ് ഒന്‍പതോളം സ്വകാര്യ വ്യക്തികള്‍ കൈവശംവച്ച് കെട്ടിടം പണിതിട്ടുള്ളത്. സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കി കെട്ടിടം പണിത് വാടകക്ക് നല്‍കി ലക്ഷങ്ങള്‍ സമ്പാദിക്കുകയും അതിലൊരു പങ്ക് രാഷ്ടീയക്കാര്‍ വഴി ഉദ്യോഗസ്ഥര്‍ക്ക് നല്‍കി നടപ്പടി വൈകിപ്പിക്കുകയുമാണ് ചെയ്യുന്നത്.
അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ ഇത് സംബന്ധിച്ച് പരാതികള്‍ നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടണ്ടായില്ല. പത്ത് വര്‍ഷമായി പരാതിയുണ്ടണ്ടായിട്ടും നടപടി എടുക്കാത്തതില്‍ ഉന്നതരുടെ ഇടപെടല്‍ ഉണ്ടെണ്ടന്നും പൊതുപ്രവര്‍ത്തകനായ പത്തനാപുരം സ്വദേശി കെ.എം സലിം പറഞ്ഞു.
പി.ഡബ്ലിയു.ഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയരില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷമായി ഭൂമി കൈയേറ്റം പൊളിച്ചു നീക്കാനുള്ള ഫണ്ടണ്ട് അനുവദിക്കുന്നതിന് എസ്റ്റിമേറ്റ് തയാറാക്കി സമര്‍പ്പിച്ചിട്ടുണ്ടെണ്ടന്നും ഫണ്ടണ്ട് അനുവദിച്ചാല്‍ കൈയേറ്റം ഒഴിപ്പാക്കാനുള്ള നടപടി ആരംഭിക്കുമെന്നും ഔദ്യോഗിക നടപടിയുടെ ഭാഗമായി ഭൂമി കൈയേറ്റം രേഖാമൂലം തെളിഞ്ഞാല്‍ കൈയേറ്റം ഒഴിപ്പിക്കുകയും ചെയ്യുമെന്നാണ് അധികൃതര്‍ പറയുന്നത്.
നടപടിയുടെ ഭാഗമായി നഷ്ടപരിഹാരവും പിഴയും ചുമത്തുകയുമാണ് ചെയ്യുക. എന്നാല്‍ ഒന്‍പത് പേര്‍ക്ക് നോട്ടിസ് നല്‍കിയിട്ടും നടപടി സ്വീകരിക്കാതെ നീട്ടികൊണ്ടണ്ടു പോകുന്നതില്‍ ഉദ്യോഗസ്ഥ രാഷ്ട്രീയ ഒത്തുകളിയാണന്ന് വ്യക്തമാണ്. ഈ നിലപ്പാട് മൂലം വീണ്ടണ്ടും പലരും ഈ ഭാഗത്ത് കൈയേറ്റം നടത്തിയിരിക്കുന്ന തെളിവുകള്‍ ഹാജരാക്കി പരാതി സമര്‍പ്പിച്ചിട്ടും നടപ്പടി വൈകിപ്പിക്കുകയാണ്. പൊതുമരാമത്ത് എ.ഇ, കിഴുപറമ്പ് വില്ലേജ് ഓഫിസര്‍, പഞ്ചായത്ത് സെക്രട്ടറി, റവന്യൂ ഉദ്യോഗസ്ഥരെ കക്ഷി ചേര്‍ത്ത് വിജിലന്‍സ് കോടതിയില്‍ പരാതി സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് പ്രദേശത്തെ പൊതുപ്രവര്‍ത്തകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."