HOME
DETAILS
MAL
വിദ്യാഭ്യാസ മേഖലയില്‍ തേടുന്നത് ബദല്‍ മാര്‍ഗങ്ങള്‍: മുഖ്യമന്ത്രി
backup
May 01 2020 | 02:05 AM
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ച വിദ്യാഭ്യാസ മേഖലയ്ക്കായി ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ബിരുദ, ബിരുദാനന്തര പാഠഭാഗങ്ങള്‍ ഓണ്‍ലൈന്‍ മുഖേന വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കും. 450ഓളം പേപ്പറുകളുടെ ഉള്ളടക്ക മോഡ്യൂള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പി.ഡി.എഫ്, പി.പി.ടി, വിഡിയോ ഫോര്മാറ്റുകളിള് ഇവ ലഭ്യമാക്കും. കൂടുതല്‍ വിഷയങ്ങള്‍ താമസിയാതെ അപ്ലോഡ് ചെയ്യും. 2018-19 അക്കാദമിക് വര്‍ഷത്തെ സ്കോളര്‍ഷിപ്പ് തുകയായ 3.35 കോടി രൂപ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക് കൈമാറിയിട്ടുണ്ടെന്നു മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."