ലിസ്ബത്തും അപര്‍ണയും തുര്‍ക്കിയിലേക്ക് പറന്നു
തിരുവമ്പാടി: ലോക സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കാനായി മലയോരത്തിന്റെ പ്രിയ താരങ്ങളായ ലിസ്ബത്ത് കരോളിന് ജോസഫും അപര്‍ണാ റോയിയും തുര്‍ക്കിയിലേക്ക് യാത്രതിരിച്ചു. വരുന്ന 11 മുതല്‍ 18 വരെ തുര്‍ക്കിയിലെ ട്രാസ്ബത്തിലാണ് മീറ്റ് നടക്കുന്നത്. തിരുവമ്പാടി പുല്ലൂരാംപാറയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ സ്പോര്‍ട്സ് അക്കാദമിയിലെ താരങ്ങളാണ് ഇരുവരും.
കേരളത്തില്‍ നിന്ന് പതിമൂന്ന് പേരാണ് മീറ്റില്‍ പങ്കെടുക്കുന്നത്. ലിസ്ബത്ത് കരോളിന് ജോസഫ് ലോങ് ജംപിലും ട്രിപ്പിള്‍ ജംപിലുമാണ് മാറ്റുരക്കുക. അപര്‍ണാ റോയി 100 മീറ്റര്‍ ഹര്‍ഡില്‍സിലാണ് മത്സരിക്കുന്നത്. ടോമി ചെറിയാനാണ് ഇരുവരുടെയും മുഖ്യപരിശീലകന്‍. പുല്ലൂരാംപാറ സെന്റ് ജോസഫ് സ്കൂളില്‍ ഇവര്‍ക്ക് ഊഷ്മളമായ യാത്രയയപ്പ് നല്കി. കായികാധ്യാപിക ജോളി ജോസഫ്, പ്രധാനാധ്യാപിക മേരി തോമസ് എന്നിവര്‍ താരങ്ങളെ ഹാരമണിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."