കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ 'സോള്‍ ഓഫ് കോഴിക്കോട് ' ആരംഭിച്ചു
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തോടുള്ള ജനങ്ങളുടെ സമീപനം മാറ്റിയെടുക്കുകയും അന്തേവാസികള്‍ക്ക് പുറംലോകവുമായുള്ള ഇടപഴകലിന് അവസരമൊരുക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ കംപാഷനേറ്റ് കോഴിക്കോടിന്റെ നേതൃത്വത്തിലുള്ള 'സോള്‍ ഓഫ് കോഴിക്കോട് ' കേന്ദ്രത്തില്‍ ആരംഭിച്ചു. ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
പ്രധാന കവാടത്തിന്റെ വലതുഭാഗത്തുള്ള കെട്ടിടത്തില്‍ ആരംഭിച്ച സോള്‍ ഓഫ് കോഴിക്കോടില്‍ അന്തേവാസികളുടെ മാനസികോല്ലാസത്തിനുള്ള വിവിധ പരിപാടികള്‍ നടക്കും. അന്തേവാസികള്‍ ഒരുക്കിയ ഉല്പന്നങ്ങള് ഇവിടെ പൊതുജനങ്ങള്‍ക്കായി വില്പന നടത്തും. സമാന സ്ഥാപനങ്ങളില്‍ നിന്നുള്ള ഉല്പന്നങ്ങളും ഇവിടെയെത്തിച്ച് വില്പന നടത്താനും പദ്ധതിയുണ്ട്. 'സോള്‍ ഓഫ് കോഴിക്കോടി'ന്റെ ലോഗോ എക്സൈസ്-തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന് പ്രകാശനം ചെയ്തു. ചടങ്ങില്‍ എം.എല്‍.എമാരായ എ. പ്രദീപ്കുമാര്‍, ഡോ. എം.കെ മുനീര്‍, ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്.എല്‍ സരിത, മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. രാജേന്ദ്രന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."