അബോധാവസ്ഥയിലായ കോഴിക്കോട് സ്വദേശിയെ നാട്ടിലെത്തിച്ചു
റിയാദ്: രണ്ടു മാസത്തോളം ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കിടന്ന കോഴിക്കോട് സ്വദേശിയെ നാട്ടിലെത്തിച്ചു.
ആശുപത്രിയിലെ ചികിത്സാചെലവായ ഇരുപത് ലക്ഷം രൂപ സാമൂഹ്യ പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഒഴിവാക്കിയതോടെയാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഹരിദാസിന് നാടണയാന്‍ സാധ്യമായത്.
ജോലി സ്ഥലത്ത് തലകറങ്ങി വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹരിദാസനെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. പിന്നാലെ സംസാരവും ചലനശേഷിയും പൂര്‍ണമായും നഷ്ടപ്പെട്ട ഹരിദാസനെ തുടര്‍ചികിത്സക്കായി നാട്ടിലെത്താന്‍ തീരുമാനിച്ചെങ്കിലും ഭീമമായ ആശുപത്രി ചെലവ് തടസമായി. ഇന്‍ഷുറന്‍സ് കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്രയും വലിയ തുക നല്‍കാനാവില്ലെന്ന് അറിയിച്ചു. കൂടാതെ സ്പോണ്സര് വിദേശത്തായതിനാല്‍ ബന്ധപ്പെടാനും സാധിച്ചില്ല.
ഈ സാഹചര്യത്തിലാണ് പ്ലീസ് ഇന്ത്യ റിയാദ് കോ-ഓര്‍ഡിനേറ്റര്‍ ഗഫൂര്‍ കൊയിലാണ്ടിയുടെ നേതൃത്വത്തില്‍ നടത്തിയ ഇടപെടലില്‍ ആശുപത്രി അധികൃതര്‍ ചികിത്സാ ചെലവ് ഒഴിവാക്കിയത്.
ഗഫൂര്‍ കൊയിലാണ്ടിയെ കൂടാതെ പ്ലീസ് ഇന്ത്യ റിയാദ് ചെയര്മാന് ലത്തീഫ് തെച്ചി, പ്രസിഡന്റ് ഷാനവാസ്, സൈഫു എടപ്പാള്‍, ഷറഫു മണ്ണാര്‍ക്കാട് എന്നിവരും സഹായകമായി രംഗത്തുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."