ജനങ്ങളെ കുടിപ്പിക്കാനായി പഞ്ചായത്തുകളും
പനമരം: പനമരത്തെ ബീവറേജ് നീരാട്ടാടി ഹോപ് കോ പരിസരത്തുള്ള ജനവാസ കേന്ദ്രത്തിലേക്ക് മാറ്റിയതിനെതിരേയുള്ള ജനരോഷം വകവെക്കാതെ ഔട്ട്‌ലറ്റ് നിലനിര്‍ത്തണമെന്ന് ഇടത് അംഗങ്ങള്‍. യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫിനൊപ്പം ചേര്‍ന്ന സി.എം.പി അംഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി മോഹനന്റെ പിന്തുണയോടെയാണ് ഭരണ സമിതിയുടെ തീരുമാനം അട്ടിമറിച്ചത്.
യോഗത്തിന് നേരത്തെ എത്തിയ ടി മോഹനന്‍ പനമരത്തെ സി.പി.എം ഓഫിസില്‍ പോയതിന് ശേഷമാണ് പഞ്ചായത്തിലെത്തി യോഗത്തില്‍ പങ്കെടുത്തത്. സര്‍ക്കാരിന് വരുമാനം ഉണ്ടാക്കുന്ന മദ്യശാലകള്‍ സുഗമമായി പ്രവര്‍ത്തിപ്പിക്കാന്‍ പിന്തുണക്കണമെന്ന സി.പി.എമ്മിന്റെ തീരുമാനം വൈസ് പ്രസിഡന്റ് പിന്തുണച്ചതോടെ തീരുമാനം വോട്ടിനിടുകയും വൈസ് പ്രസിഡന്റ് ടി മോഹനന്റെ പിന്തുണയോടെ ഇടതു അംഗങ്ങള്‍ ഭൂരിപക്ഷം നേടുകയുമായിരുന്നു.
ഇടതുപക്ഷവും സി.എം.പിയും ഉള്‍പെടെ പതിമൂന്ന് അംഗങ്ങള്‍ അനുകൂലിച്ചും യു.ഡി.എഫിലെ 9 അംഗങ്ങള്‍ പ്രതികൂലിച്ചും വോട്ട് രേഖപ്പെടുത്തി.
കഴിഞ്ഞ ഒന്നിനാണ് പനമരത്തെ ഔട്ടലറ്റ് നീരാട്ടാടി ഹോപ് കോ പരിസരത്തുള്ള റോഡരികിലെ ചെറിയ കെട്ടിടത്തിലേക്ക് മാറ്റിയത്. തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും സമരം പഞ്ചായത്ത് ഓഫിസിന് മുന്നിലേക്ക് മാറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റെ ചേംമ്പറില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് സ്ഥലം എസ്.ഐ വിനോദ് സമര സമിതി നേതാക്കളായ പി.ജെ ബേബി, കെ അസീസ്, ജോസഫ് മാസ്റ്റര്‍, ജാബിര്‍, ഇ കുഞ്ഞമ്മദ് കോളിയില്‍ ഹസ്സന്‍ എന്നിവരും പഞ്ചായത്ത് അധികൃതരും ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ കോമേഴ്‌സല്‍ പര്‍പ്പസിനു വേണ്ടി കെട്ടിട ഉടമ സമര്‍പ്പിച്ച ഹരജി പുന:പരിശോധിക്കാനും ബിവറേജ് സ്ഥാപിക്കുന്നതിനും സംബന്ധിച്ച് പ്രത്യേക ഗ്രാമസഭ വിളിച്ച് ചേര്‍ക്കാനും ഗ്രാമസഭ നടത്താനും ധാരണയായിരുന്നു.
എന്നാല്‍ ജനങ്ങളുടെ പ്രതിഷേധം വകവെക്കാതെ ഇടതു അംഗങ്ങള്‍ ഭരണ സമിതി തീരുമാനം അട്ടിമറിക്കുകയായിരുന്നു.
ജനകീയ പ്രശ്‌നമായതിനാല്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ഒറ്റക്കെട്ടായ തീരുമാനം കൈകൊള്ളുമെന്നായിരുന്നു കരുതിയിരുന്നതെന്നും പാര്‍ട്ടി ഫണ്ട് നല്‍കാമെന്ന കെട്ടിട ഉടമയുടെ വാഗ്ദ്ധാനത്തില്‍ ഇടതുപക്ഷ അംഗങ്ങള്‍ വീണുപോയതില്‍ സഹതാപം തോന്നിയെന്നും പഞ്ചായത്ത് പ്രസിഡന്റ് ലിസി തോമസ് പറഞ്ഞു. പൊതുജനങ്ങളോടുള്ള വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. യു.ഡി.എഫ് നേതൃത്വം പറയുന്ന പക്ഷം രാജിവെക്കാന്‍ തയാറാണെന്നും അവര്‍ പറഞ്ഞു.
അതേ സമയം വരും ദിവസങ്ങളില്‍ സമരം ശക്തമാക്കാനാണ് പ്രദേശവാസികളുടെ തീരുമാനം. ബീവറേജസ് ഔട്ട് ജനവാസ കേന്ദ്രത്തില്‍ നിന്നും മാറ്റി സ്ഥാപിക്കണമെന്ന അവശ്യം ഉന്നയിച്ച് പനമരത്ത് സമരക്കാരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ട് മഹല്ല് ഖത്തീബ് അഷ്‌റഫ് ഫൈസി, മഹല്ല് പ്രസിഡന്റ് സി.എച്ച് മമ്മു ഹാജി, സെക്രട്ടറി കെ.സി അബദുല്ല, വി ബഷീര്‍, സലിം എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."