സാമൂഹിക മാധ്യമങ്ങളില്‍ വിദ്വേഷ പോസ്റ്റിടുന്നുവെന്ന് ആരോപണം: ഡല്‍ഹി ന്യൂനപക്ഷ കമ്മിഷന് ചെയര്‍മാനെതിരേ രാജ്യ ദ്രോഹ കേസ്
ന്യൂഡല്‍ഹി: ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് ഡോ.സഫറൂല് ഇസ്ലാം ഖാനെതിരെ രാജ്യദ്രോഹ കേസ്.സാമൂഹിക മാധ്യമങ്ങളില്‍ വിദ്വേഷ പോസ്റ്റിട്ടുവെന്ന് ആരോപിച്ചാണ് ഡല്‍ഹി പൊലീസ് കേസെടുത്തത്.
ഐ.പി.സി സെക്ഷന്‍ 124എ(രാജ്യദ്രോഹം), 153എ(വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്ധയുണ്ടാക്കല്) തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഡല്‍ഹി ജോയിന്റ് പൊലീസ് കമീഷണര്‍ നീരജ് താക്കൂറാണ് സഫറുല്‍ ഇസ്ലാം ഖാനെതിരെ കേസെടുത്തത്
അതേസമയം, കേസിനെ കുറിച്ച് പ്രതികരിക്കാന്‍ സഫറുല്‍ ഖാന് തയാറായില്ല. എഫ്.ഐ.ആര് താന്‍ കണ്ടിട്ടില്ലെന്നും
കണ്ടതിന് ശേഷം പ്രതികരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ നടക്കുന്ന ഇസ്ലാമോ ഫോബിയക്കെതിരെ അറബ് ലോകത്ത് നടന്ന കാംപയിനെ അനുകൂലിച്ച് ട്വീറ്റ് ചെയ്തതിനാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. ഇതുമായി ബന്ധപ്പെട്ട് കുവൈത്തിന് നന്ദി പറഞ്ഞായിരുന്നു അദ്ദേഹത്തിന്റ ട്വീറ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."