എഫ്.ബി ലൈവില്‍ മുഖ്യമന്ത്രിക്കു നേരെ വധഭീഷണി മുഴക്കിയ ആള് പിടിയില്‍
ന്യൂഡല്‍ഹി: മുഖ്യമന്ത്രിക്കു നേരെ ഫെയ്സ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ കോതമംഗലം സ്വദേശി കൃഷ്ണകുമാര്‍ നായരെ (56) ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തു. അബുദാബിയില്‍ നിന്ന് മടങ്ങി വരവെ ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് തിങ്കളാഴ്ച വൈകിട്ടാണ് ഇയാള്‍ അറസ്റ്റിലായത്.
ജൂണ്‍ 5നാണ് അബുദാബിയില്‍ വെച്ച് ഫെയ്സ്ബുക്ക് ലൈവിലൂടെ മുഖ്യമന്ത്രി പിണറായി വിജയനു നേരെ ഇയാള്‍ വധ ഭീഷണി മുഴക്കിയത്. ഇത് കൂടാതെ മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കുകയും അസഭ്യ വര്‍ഷം നടത്തുകയും ചെയ്തു. തുടര്‍ന്ന് സംഭവത്തില്‍ കേരള പൊലിസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
നാട്ടിലുണ്ടായിരുന്നപ്പോള്‍ ആര്.എസ്.എസ്.പ്രവര്‍ത്തകനായിരുന്നെന്നും പഴയ കത്തി മൂര്‍ച്ചകൂട്ടി എടുക്കുമെന്നുമാണ് ഇയാള്‍ ഫെയ്സ് ബുക്ക് വീഡിയോയിലൂടെ പറഞ്ഞത്. ജോലി ഉപേക്ഷിച്ച് മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ നാട്ടിലേക്ക് എത്തുകയാണെന്നും ഇയാള്‍ പറഞ്ഞിരുന്നു. പിണറായിയെ അസഭ്യം പറഞ്ഞും മന്ത്രി എം.എം. മണിയെ വംശീയമായി അധിക്ഷേപിച്ചുമായിരുന്നു ഭീഷണി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."