HOME
DETAILS
MAL
ജിഷയുടെ കുടുംബത്തിന് വീടിന്റെ താക്കോല്‍ദാനം നാളെ
backup
July 08 2016 | 06:07 AM
പെരുമ്പാവൂര്‍: ജിഷയുടെ കുടുംബത്തിന് സര്‍ക്കാരും വിവിധ സംഘടനകളും മുന്‍കൈയെടുത്ത് പണികഴിപ്പിച്ച വീടിന്റെ താക്കോല്‍ദാനം നാളെ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. മുടക്കുഴ തൃക്കൈപാറയിലാണ് രണ്ട് മുറി വീടൊരുങ്ങിയത്. വീടുനിര്‍മാണം ആരംഭിച്ച ഘട്ടത്തിലാണ് ജിഷ ദാരുണമായി കൊല്ലപ്പെട്ടത്. വീട് നിര്മിച്ചുനല്കാന് നിരവധി സംഘടനകള്‍ രംഗത്തുവരികയായിരുന്നു. ആദ്യം പണിയാരംഭിച്ച വീടിനു ബലക്ഷയം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അതു പൊളിച്ചുനീക്കിയാണ് രണ്ട് ബെഡ്റൂമും, അടുക്കളയും ഹാളും അടങ്ങിയ വീട് പൂര്‍ത്തിയാക്കിയത്. വൈകിട്ട് മൂന്നിന് നടക്കുന്ന ചടങ്ങില്‍ ഇന്നസെന്റ് എം.പി മുഖ്യപ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."