HOME
DETAILS
MAL
പൊലിസ് അനാസ്ഥയില്‍ പ്രതിഷേധം
backup
April 07 2017 | 21:04 PM
പാനൂര്‍: കടവത്തൂര്‍ ഏരിയാ മുസ്ലിം ലീഗ് ഓഫിസായ പൊട്ടങ്കണ്ടി കുഞ്ഞമ്മദ് ഹാജി സമരക ലീഗ് ഹൗസ് തീവെച്ച് നശിപ്പിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താത്ത കൊളവല്ലൂര്‍ പൊലിസിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു. രണ്ടാം തവണയാണ് കടവത്തൂര്‍ ടൗണിലുളള ലീഗ് ഹൗസിന് നേരെ ആക്രമണം നടക്കുന്നത്. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന നല്‍കിയിട്ടും പിടികൂടാത്തത് പോലിസിന്റെ അലംഭാവമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. പൊലിസ് സ്റ്റേഷന് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്കാണ് പാര്‍ട്ടി രൂപം നല്‍കിയത്. പ്രക്ഷോഭത്തിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ നാളെ വൈകുന്നേരം നാലിന് കടവത്തൂര്‍ ടൗണില്‍ സമര പ്രഖ്യാപന കണ്വന്ഷന് വിളിച്ച് ചേര്‍ത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."