HOME
DETAILS
MAL
ബാലുശേരി താലൂക്ക് ആശുപത്രിയില്‍ ശുചീകരണ യജ്ഞം തുടങ്ങി
backup
June 19 2018 | 05:06 AM
ബാലുശേരി: നിപാ വൈറസ് ഭീതിയെ തുടര്‍ന്ന് പ്രവര്‍ത്തനം ഭാഗികമായി നടക്കുന്ന ബാലുശ്ശേരി താലൂക്ക് ആശുപത്രിയെ പൂര്‍വസ്ഥിതിയിലാക്കുന്നതിന്റെ ഭാഗമായി ആശുപത്രിയില്‍ ശുചീകരണ യജ്ഞത്തിന് തുടക്കമായി. താലൂക്ക് ആശുപത്രിയെ നിപാ വൈറസ് ഭീതിയില്‍നിന്ന് മുക്തമാക്കിയെടുക്കുന്നതിന് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെയും പനങ്ങാട്, ബാലുശേരി പഞ്ചായത്തുകളുടെയും നേതൃത്വത്തില്‍ സര്‍വകക്ഷി- സന്നദ്ധ സംഘടനകളുടെ സഹായത്തോടെയായിരുന്നു ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രതിഭ ഉദ്ഘാടനം ചെയ്തു. പി. സുധാകരന്, ഇസ്മയില്‍ കുറുമ്പൊയില്‍, പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം കമലാക്ഷി, സി. വിജയന്, സി. അശോകന്, സന്തോഷ് കുറുമ്പൊയില്‍, പി.ആര് രഘുത്തമന്, സുജ ബാലുശ്ശേരി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."