നെയ്മറിനായി മണാശ്ശേരി ക്ഷേത്രത്തില്‍ പുഷ്പാഞ്ജലി
മുക്കം: ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തില്‍ നാടലിഞ്ഞപ്പോള് ആരാധകരും ഇരട്ടി ആവേശത്തിലാണ്. താരങ്ങളോടുള്ള തങ്ങളുടെ ആരാധനകള്‍ ഫുട്ബോള്‍ പ്രേമികള്‍ പല രീതിയില്‍ പ്രകടിപ്പിക്കാറുണ്ടെങ്കിലും വ്യത്യസ്തമായ ഒരു വാര്‍ത്തയാണ് മണാശ്ശേരിയില്നിന്നു കേള്‍ക്കാനായത്.
ബ്രസീല്‍ 2018 ലോകകപ്പില്‍ ഇന്നലെ ആദ്യമായിറങ്ങിയപ്പോള് സൂപ്പര്‍ താരം നെയ്മറിന് വേണ്ടി ക്ഷേത്രത്തില്‍ ഒരു പുഷ്പാഞ്ജലി. മുക്കം മണാശ്ശേരി കുന്നത്ത് തൃക്കോവില്‍ വിഷ്ണു ക്ഷേത്രത്തിലാണ് സൂപ്പര്‍ താരത്തിനായി സര്‍വൈശ്വര്യങ്ങളും ലഭിക്കുന്നതിനായി ആരാധകര്‍ പുഷ്പാഞ്ജലി നടത്തിയത്. നെയ്മറിന്റെ നക്ഷത്രവും ആരാധകന് കണ്ടെത്തിയിട്ടുണ്ട്. മൂലം നക്ഷത്രത്തിലാണ് പുഷ്പാഞ്ജലി നടത്തിയത്. ഈ ലോകകപ്പിലെ ബ്രസീലിന്റെ ആദ്യ കളിയില്‍ സൂപ്പര്‍ താരം നെയ്മര്‍ ശോഭിച്ചില്ല എന്ന പരാതിക്കിടെയാണ് പുഷ്പാഞ്ജലി നടത്തിയത് എന്നതും ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."