ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാത്ത സ്‌കൂളുകള്‍ തുറക്കേണ്ട
ഇരിക്കൂര്‍: ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് മുന്‍കൂട്ടി ഹാജരാക്കാത്ത സംസ്ഥാനത്തെ ഒറ്റ വിദ്യാലയവും അടുത്ത അധ്യയന വര്‍ഷം പ്രവര്‍ത്തിക്കരുതെന്നു സര്‍ക്കാര്‍ ഉത്തരവ്. തദ്ദേശഭരണ സ്ഥാപനങ്ങളിലെ എന്‍ജിനിയര്‍മാരാണു വിദ്യാലയങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. തദ്ദേശഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡിസംബര്‍ 30ന് ഇറക്കിയ സര്‍ക്കുലറിലാണു സംസ്ഥാനത്തെ എല്ലാ പ്രീപ്രൈമറി ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ സ്‌കൂളുകളടക്കം ബാധകമാക്കിയത്. മുന്‍കാലങ്ങളില്‍ കാലവര്‍ഷത്തില്‍ കാറ്റിലും മറ്റും വിദ്യാലയങ്ങള്‍ നിലംപൊത്തുകയും പിഞ്ചുകുട്ടികള്‍ മരിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണു കര്‍ശന തീരുമാനം.
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ കഴിഞ്ഞ ജൂലൈയില്‍ ഉത്തരവ് ഇറക്കിയിരുന്നു. ഏപ്രില്‍ 30നകം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്ത സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നാണു നിര്‍ദേശം. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷം തുടര്‍ച്ചയായി സ്റ്റാഫ് ഫിക്‌സേഷന്‍ നടക്കാത്തതിനാല്‍ ഒരു സ്‌കൂളും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങി ഹാജരാക്കിയില്ലായിരുന്നു. സംസ്ഥാനത്തെ മിക്ക വിദ്യാലയങ്ങളും പഴക്കം ചെന്നതും പ്രീ കെ.ഇ.ആര്‍ ആനുകൂല്യമുള്ളതുമായതിനാല്‍ പഴയ കെട്ടിടങ്ങളിലാണ് ഇപ്പോഴും ക്ലാസുകള്‍ നടക്കുന്നത്.
ഓല മേഞ്ഞവയും ഓടിട്ടവയുമാണു ബഹുഭൂരിപക്ഷം സ്‌കൂള്‍ കെട്ടിടങ്ങളും. സ്‌കൂള്‍ മാനേജര്‍മാര്‍ വലിയ തുക മുടക്കി അറ്റകുറ്റപ്പണികള്‍ നടത്താതിനാല്‍ പി.ടി.എകള്‍ മുന്‍കൈയെടുത്ത് നേരിട്ടു പ്രവൃത്തി നടത്തുന്ന സ്‌കൂളുകളും നിരവധിയുണ്ട്. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാത്ത സ്‌കൂളുകള്‍ക്കു താഴുവീഴുന്നതോടെ അധ്യാപകരും ജീവനക്കാരും വിദ്യാര്‍ഥികളും പ്രതിസന്ധിയിലാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."