സൈക്കിളില്‍ ബോധവല്‍ക്കരണ സന്ദേശവുമായി പൊലിസുകാരന്
ആറ്റിങ്ങല്‍: റോഡപകടങ്ങള്‍ ഒഴിവാക്കുന്നതിനു ബോധവല്‍ക്കരണ സന്ദേശവുമായി കുണ്ടറ സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസര്‍ ഷാജഹാന്. സംസ്ഥാനത്തൊട്ടാകെ ജനങ്ങളെ ബോധവല്ക്കരിക്കുന്നതിനാണു സൈക്കിളുമായി ഷാജഹാന് സഞ്ചരിക്കുന്നത്. കഴിഞ്ഞ പത്തിനു കൊല്ലം കുണ്ടറയില്‍നിന്ന് മന്ത്രി കെ. മേഴ്സിക്കുട്ടിയമ്മയാണു യാത്ര ഫ്ളാഗ്ഓഫ് ചെയ്തത്.
കഴിഞ്ഞദിവസം രാവിലെ ഷാജഹാന് ആറ്റിങ്ങലിലെത്തി. അപകടങ്ങളില്‍പെട്ട് നിരവധി പേര്‍ക്ക് ജീവന് നഷ്ടമാകുന്നത് ഡ്യൂട്ടിക്കിടയില്‍ കണ്ടിട്ടുണ്ട്. ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കാതെയാണ് അധികപേരും വാഹനമോടിക്കുന്നത്.
അമിതവേഗതയും മദ്യപാനവും മൂലമാണു കൂടുതല്‍ പേരുടെയും ജീവന് നഷ്ടമാകുന്നത്. ഇതില്‍ നിന്നുമാണ് റോഡപകടങ്ങള്‍ കുറയ്ക്കണമെന്ന ലക്ഷ്യത്തോടെ ജീവന് രക്ഷായാത്രയുമായി മുന്നോട്ടുവന്നതെന്നും ഷാജഹാന് പറഞ്ഞു. ആറ്റിങ്ങല്‍ കച്ചേരി ജങ്ഷനില്‍ ആറ്റിങ്ങല്‍ ക്രൈം എസ്.ഐ ശ്യാമിന്റെ നേതൃത്വത്തില്‍ പൊലിസുകാരും നാട്ടുകാരും ഷാജഹാനു സ്വീകരണം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."