യുവാക്കളുടെ ഇടപെടല്‍; തിരിച്ച് കിട്ടിയത് മൂന്ന് പേരുടെ ജീവിതം
പാറക്കടവ്: കിണറ്റില്‍ വീണ പെണ്‍കുട്ടിയേയും ഇവരെ രക്ഷപ്പെടുത്തുന്നതിനിടയില്‍ അപകടത്തില്‍ പെട്ടവരേയും രക്ഷിക്കാന്‍ യുവാക്കളുടെ ഇടപെടല്‍ ജീവന്‍ തിരിച്ച് കിട്ടാന്‍ കാരണമായി. പാറക്കടവിലെ പത്താം തരം വിദ്യാര്‍ത്ഥിനി കോമ്പി പൊന്നങ്കോട്ട് ഫാത്തിമയാണ് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണത്.
ഇവരെ രക്ഷപെടുത്താന്‍ കിണറ്റിലേക്കിറങ്ങിയ ബന്ധുക്കളായ ഇസ്മായിലും ഷംസീറും ശ്വാസ തടസ്സം അനുഭവപെട്ട് അപകടത്തില്‍ പെടുകയായിരുന്നു. കൂട്ട കരച്ചിലിനിടയില്‍ അവിടെ ഓടിയെത്തിയ പറമ്പത്ത് ഹാരിസിന്റേയും പാലോല്‍ യൂനുസിന്റേയും സാഹസികമായ ഇടപെടല്‍ കാരണം മൂവരുടേയും ജീവന്‍ രക്ഷിക്കുകയായിരുന്നു. പൊന്നങ്കോട്ട് ഹംസ , കരക്കുളത്ത് മമ്മി , കല്ലോളി അഫ്‌സല്‍ എന്നിവരുടെ ഇടപെടലും രക്ഷാദൗത്യത്തിന് സഹായകരമായി. സ്വന്തം ജീവന്‍ പണയം വെച്ച് മൂന്ന് പേരുടെ ജീവന്‍ രക്ഷിച്ച ഇവരുടെ സന്മനസ്സിനെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തൊടുവയില്‍ മഹമൂദ് , ജില്ലാ പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കല്‍ , പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സിക്രട്ടറി സി. എച്ച് ഹമീദ് മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."