കിഴക്കഞ്ചേരി കൊന്നയ്ക്കല്‍ കടവില്‍ പുലിയിറങ്ങി; നാട്ടുകാര്‍ പ്രരിഭ്രാന്തിയില്‍
വടക്കഞ്ചേരി: പുലിയുടെ സാന്നിധ്യം അറിയാന്‍ വനംവകുപ്പ് ട്രാപ്പിങ് കാമറ സ്ഥാപിച്ചിട്ടുള്ള കിഴക്കഞ്ചേരി കൊന്നയ്ക്കല്‍കടവ് പൂളക്കചാലിനുസമീപം വാഴപളത്ത് പുലിയിറങ്ങിയത് പ്രദേശവാസികളെ പരിഭ്രാന്തരാക്കി.
ഇന്നലെ വൈകിട്ട് ഏഴോടെയാണ് വാഴപളം ബാബുവിന്റെ മകന്‍ വിപിന്റെ ബൈക്കിനു കുറുകേ പുലിചാടിയത്. പുലി പിന്നീട് റോഡ് സൈഡിലുള്ള തോട്ടത്തിലേക്ക് ഓടിപ്പോയി.
സംഭവമറിഞ്ഞ് നിരവധിപേര്‍ ഓടിക്കൂടി തെരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. ഫോറസ്റ്റര്‍ എം. ശശികുമാറിന്റെ നേതൃത്വത്തില്‍ വനപാലകരും സ്ഥലത്തെത്തി.
കഴിഞ്ഞമാസം 14നാണ് ഇവിടെയടുത്ത് പൂളക്കചാല്‍ മാമ്പിള്ളില്‍ ഷാബുവിന്റെ വീടിനടുത്തെ ആട്ടിന്‍കൂട് തകര്‍ത്ത് രണ്ടാടുകളെ പുലികൊന്നത്. ഇതേ തുടര്‍ന്നാണ് പുലിയുടെ സാന്നിധ്യം അറിയാന്‍ 17ന് ഷാബുവിന്റെ ആട്ടിന്‍ കൂടിനു സമീപം പറമ്പിക്കുളത്തു നിന്നും കൊണ്ടുവന്ന രണ്ടു ട്രാപ്പിംഗ് കാമറകള്‍ സ്ഥാപിച്ചത്. എന്നാല്‍ മൂന്നാഴ്ചയോളമായിട്ടും കാമറയ്ക്കുമുന്നില്‍ പുലി എത്തിയിരുന്നില്ല.
ഇതിനിടെയാണ് പ്രദേശത്ത് പുലിയുണ്ടെന്ന് ഉറപ്പാക്കി മണിമുക്കിനടുത്ത് അമ്പിട്ടന്‍തരിശ് റോഡില്‍ വാഴപളത്ത് പുലിയെ കണ്ടത്.
അഞ്ഞൂറോളം കുടുംബങ്ങള്‍ ദുരിതത്തില്‍അഗളി: അട്ടപ്പാടിയിലും മണ്ണാര്‍ക്കാട് ആനമൂളി ഭാഗത്തും കാട്ടാനകള്‍ ജനജീവിതത്തിനു ഭീഷണിയാകുന്നു. ആനമൂളിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് സ്ത്രീ മരിച്ചതോടെ പ്രദേശം ഭീതിയിലാണ്.
ഇതിനിടെ അഗളി മേലേ കണ്ടിയൂരില്‍ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. ആറോളം വരുന്ന കാട്ടാന സംഘമാണ് നാലുദിവസമായി പ്രദേശവാസികളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി താണ്ഡവമാടുന്നത്. കഴിഞ്ഞദിവസം പുലര്‍ച്ചെയോടെ മേലേ കണ്ടിയൂരിലെ പട്ടികവര്‍ഗക്കാരനായ സെല്‍വന്റെ കുടിലും കാട്ടാനകള്‍ തകര്‍ത്തിരുന്നു. സെല്‍വനും ഭാര്യയും കുടിലില്‍നിന്നു ഓടിരക്ഷപ്പെടുകയായിരുന്നു.
കണ്ടിയൂരില്‍ റൂപ്പെട്ടി മൂപ്പന്‍, കുഞ്ഞുമോന്‍, മാരിമൂപ്പന്‍, അപ്പച്ചന്‍, സാമുവല്‍, നഞ്ചി തുടങ്ങിയവരുടെ കൃഷികള്‍ക്കാണ് നാശം സംഭവിച്ചത്. മാരിമൂപ്പന്റെ കുളത്തിനരികെയിരുന്ന മോട്ടോര്‍ കുളത്തിലേയ്ക്ക് തള്ളിയിട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ കല്‍ക്കണ്ടി, കള്ളമല പ്രദേശത്തും കാട്ടാനക്കൂട്ടം ഭീതി പരത്തിയിരുന്നു. അഗളിയില്‍ നിന്നു എലിഫെന്റ് സ്‌ക്വാഡ് എത്തി രാത്രി പ്രദേശത്ത് തമ്പടിച്ചാണ് കാട്ടാനകളെ തുരത്തിയത്. പ്രദേശത്തെ ശക്തമായ കോടമഞ്ഞു നിമിത്തം പകല്‍സമയത്തും കാഴ്ച അസാധ്യമാണ്.
കാട്ടാനയെ ഓടിയ്ക്കാനുള്ള ശ്രമത്തിനിടെ പലരും കാല്‍വഴുതി വീണു. എലിഫെന്റ് സ്‌ക്വാഡിലെ ചന്ദ്രശേഖരന്‍ എന്ന ജീവനക്കാരന് വീഴ്ചയില്‍ പരുക്കേറ്റു. തലനാരിഴയ്ക്കാണ് ഇയാള്‍ ആനയുടെ പിടിയില്‍നിന്ന് രക്ഷപ്പെട്ടത്.
ആനക്കൂട്ടത്തെ ഇതുവരെ ജനവാസകേന്ദ്രത്തില്‍ നിന്നും മാറ്റാനായിട്ടില്ല. കണ്ടിയൂര്‍ മലയില്‍ തമ്പടിച്ചിരിക്കുകയാണ് കാട്ടാനക്കൂട്ടം ഇപ്പോള്‍. മലയുടെ മുകള്‍ഭാഗത്തും അടിവാരത്തും കാട്ടാനകളുടെ ജനവാസ മേഖലയിലെ വിഹാരത്തിനു പരി ഹാരം വേണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."